കാട്ടുപോത്തിനെ ആക്രമിക്കുന്ന സിംഹക്കൂട്ടം 
World

ഒറ്റയ്ക്കായപ്പോള്‍ മടങ്ങിപ്പോയി, കൂട്ടത്തോടെ തിരിച്ചെത്തി; കാട്ടുപോത്തിനെ  വേട്ടയാടുന്ന വീഡിയോ ദൃശ്യം വൈറല്‍

കാട്ടുപോത്തിനെ വേട്ടയാടുന്ന സിംഹങ്ങളുടെ ദൃശ്യം വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാട്ടുപോത്തിനെ വേട്ടയാടുന്ന സിംഹങ്ങളുടെ ദൃശ്യം വൈറലാകുന്നു. പുല്‍മേട്ടില്‍ കൂട്ടംതെറ്റി നിന്ന കാട്ടുപോത്തിനെ ലക്ഷ്യമാക്കി സിംഹം നീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. കാട്ടുപോത്തുകളുടെ പ്രത്യാക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ തിരിച്ചുപോയ സിംഹം കൂട്ടത്തോടെ മടങ്ങിവരുന്നതും ആക്രമിക്കുന്നതുമാണ് വീഡിയോയുടെ അവസാനം.

സൗത്ത് ആഫ്രിക്കയിലെ വനാന്തരങ്ങളില്‍ നിന്നു സഫാരിക്കെത്തിയവര്‍ പകര്‍ത്തിയതാണ് ഈ ദൃശ്യം. പുല്‍മേട്ടില്‍ കൂട്ടംതെറ്റി നിന്ന കാട്ടുപോത്തിനെ ലക്ഷ്യമാക്കിയെത്തിയത് ആദ്യം ഒരു സിംഹം മാത്രമായിരുന്നു. കൂട്ടത്തിലേക്ക് ഓടിക്കയറിയാണ് ആ കാട്ടുപോത്ത് രക്ഷപെട്ടത്. എന്നാല്‍ കൂട്ടത്തില്‍ നിന്ന് മറ്റൊന്നിനെ കടിച്ചുവലിച്ചു താഴെയിട്ട സിംഹം അതിനെ കീഴക്കാന്‍ ഏറെ പരിശ്രമിച്ചു. എന്നാല്‍ ആദ്യം സംഭവസ്ഥലത്തുനിന്നും പേടിച്ചുമാറിയ കാട്ടുപോത്തുകള്‍ സംഘം ചേര്‍ന്ന് ഇരയെ രക്ഷിക്കാനെത്തിയതോടെ സിംഹം പിന്‍വാങ്ങുകയായിരുന്നു.

ഒറ്റയ്ക്കുള്ള പോരാട്ടം പരാജയപ്പെട്ട സിംഹം പിന്നീടെത്തിയത് സിംഹക്കൂട്ടത്തിനൊപ്പമാണ്. ഇത്തവണ സിംഹത്തിന്റെ കണക്കൂട്ടലുകള്‍ പിഴച്ചില്ല. കാട്ടുപോത്തിന്റെ കൂട്ടത്തില്‍ നിന്നും കൂറ്റന്‍ കാട്ടുപോത്തിനെ തന്നെ സിംഹങ്ങള്‍ ആക്രമിച്ചു കീഴടക്കി. എന്നാല്‍ സിംഹക്കൂട്ടത്തെ ചെറുക്കാനായി കാട്ടുപോത്തുകള്‍ മുതിര്‍ന്നുമില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT