ലൂ ആറ്റെൻസ്/ ട്വിറ്റർ 
World

കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ആറ്റെൻസ് അന്തരിച്ചു

കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ആറ്റെൻസ് അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോപ്പൻഹേ​ഗൻ: കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ആറ്റെൻസ് (94) അന്തരിച്ചു. നെതർലാൻഡ്സിലെ ബ്രബാൻഡിലെ ഡുയിസെലിലുള്ള വീട്ടിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. 1952ൽ ഫിലിപ്സ് കമ്പനിയിൽ ജോലിക്ക് ചേർന്ന ലൂ എട്ട് വർഷങ്ങൾക്ക് ശേഷം കഠിനാധ്വാനത്തിലൂടെ ഉത്പന്ന വികസന വകുപ്പിന്റെ തലവനായി. 

പിന്നീട് ഒരു വർഷത്തിന് ശേഷം അദ്ദേഹം സംഘവും ആ​ദ്യത്തെ പോർട്ടബിൾ ടേപ്പ് റെക്കോർഡർ വികസിപ്പിച്ചെടുത്തു. 10 ലക്ഷം എണ്ണമാണ് അന്ന് വിറ്റുപോയത്. രണ്ട് വർഷത്തിന് ശേഷം കാസറ്റ് ടേപ്പ് കണ്ടുപിടിച്ച് അദ്ദേഹം കാസറ്റ് ടേപ്പ് കണ്ടുപിടിച്ചു കൊണ്ട് അദ്ദേഹം പഴയ റീൽ ടു റീൽ ടേപ്പ് സമ്പ്രദായത്തിൽ വിപ്ലവം സൃഷ്ടിച്ചു. 

1963ൽ ഒരു പ്ലാസ്റ്റിക് നിർമിത കാസറ്റ് ടേപ് ഒരു ഇലക്ട്രോണിക് മേളയിൽ അദ്ദേഹം അവതരിപ്പിച്ചു. ഒര പായ്ക്ക് സി​ഗരറ്റിനേക്കാൾ ചെറുതായിരുന്നു അത്. ഈ ടേപ്പുകൾ ജാപ്പനീസ് കമ്പനികൾ വേ​ഗത്തിൽ പകർത്തിയെങ്കിലും വ്യത്യസ്ത രീതിയിലുണ്ടാക്കി ലൂ തന്റെ കഴിവു തെളിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍