തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ധാക്ക വിമാനത്താവളം അടച്ചു 
World

വന്‍ തീപിടിത്തം; ധാക്ക വിമാനത്താവളം അടച്ചു; തീയണയ്ക്കാന്‍ സൈന്യവും

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ആളപായം ഉണ്ടായിട്ടില്ലെന്നാണ് വിവരം.

സമകാലിക മലയാളം ഡെസ്ക്

ധാക്ക : തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ധാക്ക വിമാനത്താവളം അടച്ചു. കാര്‍ഗോ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ആളപായം ഉണ്ടായിട്ടില്ലെന്നാണ് വിവരം.

28 ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഭാഗികമായി തീപിടുത്തം നിയന്ത്രണ വിധേയനാക്കിയെന്ന് എയര്‍പോര്‍ട്ട് വക്താവ് വ്യക്തമാക്കുന്നു. സൈനിക വിഭാഗങ്ങളുടെ സഹായത്തോടെയാണ് തീ നിയന്ത്രിക്കാനുള്ള ശ്രമം നടക്കുന്നത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ഗേറ്റ് നമ്പര്‍ 8 ല്‍ നിന്നും പുക ഉയരുന്നത്. പിന്നീടത് പടരുകയായിരുന്നു.

കാര്‍ഗോ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ഫയര്‍ഫോഴ്‌സിനൊപ്പം തന്നെ നേവിയുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് സമീപത്ത് നിന്ന് ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. മണിക്കൂറുകളായി പുക ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

Major fire at Dhaka airport cargo zone disrupts flights; military joins firefighting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

ആരുമറിയാതെ വാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്ന് എങ്ങനെ എക്‌സിറ്റ് ആകാം?

Kottayam IIIT : അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി രജിസ്ട്രാർ, പ്ലംബർ തുടങ്ങി നിരവധി ഒഴിവുകൾ

ബി സന്ധ്യ ക്രിമിനലാണെന്ന അഭിപ്രായമില്ല, ഗൂഢാലോചന തെളിയിക്കാന്‍ മേല്‍ക്കോടതികള്‍ ഉണ്ട്: എ കെ ബാലൻ

SCROLL FOR NEXT