Robin Elackatt ഫെയ്സ്ബുക്ക്
World

മിസോറി മേയറായി വീണ്ടും മലയാളി റോബിന്‍ ഇലക്കാട്ട്; ഹാട്രിക് വിജയം

കോട്ടയം കുറുമുളളൂര്‍ ഇലക്കാട്ട് കുടുംബാംഗമാണ് റോബിന്‍

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി മലയാളിയായ റോബിന്‍ ഇലക്കാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം തവണയാണ് റോബിന്‍ മിസോറി സിറ്റി മേയറാകുന്നത്.

കോട്ടയം കുറുമുളളൂര്‍ ഇലക്കാട്ട് കുടുംബാംഗമാണ് റോബിന്‍. മേയര്‍ തെരഞ്ഞെടുപ്പില്‍ 55 ശതമാനം വോട്ടാണ് റോബിന്‍ ഇലക്കാട്ടിന് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ജെഫറി ബോണിക്ക് 45 ശതമാനം വോട്ടും ലഭിച്ചു.

2020 ഡിസംബറിലാണ് റോബിന്‍ ആദ്യമായി മിസോറി സിറ്റിയുടെ പന്ത്രണ്ടാമത് മേയറായി ചുമതലയേറ്റത്. അമേരിക്കയിലെ മികച്ച നഗരങ്ങളിലൊന്നായി മിസോറിയെ മാറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ റോബിനെ ജനകീയ നേതാവാക്കി മാറ്റി.

Robin Elackatt, a Malayali, has been re-elected as the mayor of Missouri City in the US state of Texas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രശാന്തിനെ മാറ്റും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ പ്രസിഡന്‍റ്; ദേവകുമാറും സമ്പത്തും പരിഗണനയില്‍

ഉറക്കത്തിന്റെ പൊസിഷൻ മാറിയാൽ മരണം വരെ സംഭവിക്കാം

ആൺകുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഇക്കാര്യങ്ങളുടെ പങ്ക് വലുത്

'എന്റെ മരണകാരണം പുറംലോകത്തെ അറിയിക്കണം'; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി

വെറും 5 സിനിമകളിൽ നായകൻ, അച്ഛന് പിന്നാലെ ഹാട്രിക് അടിച്ച് മോനും; 'ഡീയസ് ഈറെ' 50 കോടി ക്ലബ്ബിൽ

SCROLL FOR NEXT