വിഡിയോ ദൃശ്യം 
World

പാക് മന്ത്രിക്കു നേരെ യുഎസ് വിമാനത്താവളത്തില്‍ ശകാര വര്‍ഷം; വിഡിയോ വൈറല്‍

വിമാനത്താവളത്തില്‍ ഒരാള്‍ മന്ത്രിയെ അസഭ്യവര്‍ഷത്തില്‍ മുക്കുന്നതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ആരാണ് ഇയാളെന്നു വ്യക്തമല്ല

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദറിന് വാഷിങ്ടണ്‍ വിമാനത്താവളത്തില്‍ ശകാര വര്‍ഷം. വിമാനത്താവളത്തില്‍ ഒരാള്‍ മന്ത്രിയെ അസഭ്യവര്‍ഷത്തില്‍ മുക്കുന്നതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ആരാണ് ഇയാളെന്നു വ്യക്തമല്ല.

രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) യോഗത്തില്‍ പങ്കെടുക്കാനാണ് ഇസ്ഹാഖ് ദര്‍ വാഷിങ്ടണില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്നു പുറത്തേക്കുള്ള ലോഞ്ചില്‍ വച്ച് ഒരാള്‍ ദറിനെ ചീത്ത വിളിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

ദറിന് ഒപ്പമുള്ള ഒരാള്‍ ഇതിനോടു പ്രതികരിക്കുന്നുണ്ട്. ഒപ്പമുള്ളയാള്‍ രൂക്ഷമായി പ്രതികരിച്ചതോടെ ശകാരിച്ചയാള്‍ പിന്‍വാങ്ങുകയാണ്.

മന്ത്രിയെ അപമാനിച്ചയാള്‍ ആരെന്നതിനെച്ചൊല്ലി സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. പാകിസ്ഥാനിലെ രാഷ്ട്രീയ പാര്‍ട്ടികളായ പിടിഐയുടെയും പിഎംഎലിന്റെയും അനുയായികള്‍ തമ്മിലാണ് വാക് പോര്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന