വീഡിയോ ദൃശ്യം 
World

ഫ്ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് കുഞ്ഞ് താഴോട്ട്; യുവാവിന്റെ അത്ഭുതരക്ഷപ്പെടുത്തല്‍; വീഡിയോ

ഫ്ലാറ്റിന്റെ ജനാലയിലൂടെ അഞ്ചാം നിലയില്‍ നിന്നു വീണ 2 വയസ്സുകാരിയെ നിലത്തുവീഴാതെ കൈകളില്‍ ഏറ്റുവാങ്ങി ജീവന്‍ രക്ഷിച്ച യുവാവ് സൂപ്പര്‍ ഹീറോയായി

Author : സമകാലിക മലയാളം ഡെസ്ക്

ബീജിങ്ങ്:  ഫ്ലാറ്റിന്റെ ജനാലയിലൂടെ അഞ്ചാം നിലയില്‍ നിന്നു വീണ 2 വയസ്സുകാരിയെ നിലത്തുവീഴാതെ കൈകളില്‍ ഏറ്റുവാങ്ങി ജീവന്‍ രക്ഷിച്ച യുവാവ് ചൈനയുടെ സൂപ്പര്‍ ഹീറോയായി.

കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ടോങ്ഷിയാങ് നഗരത്തിലാണു സംഭവം. ചൈനയിലെ വിദേശകാര്യ മന്ത്രാലയം വക്താവും ഡിഡിജിയുമായ ലിജിയാന്‍ ഷാവോയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.. ആദ്യം ചൈനയിലും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കുഞ്ഞിനെ രക്ഷിച്ച ഷെന്‍ ഡോങ് (31) ഹീറോയായി.

യുവതിയ്ക്ക് സമീപം നിന്ന് യുവാവ് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് കുട്ടി വീഴുന്നത് കണ്ടത്. ഇതിനിടെ ഫോണ്‍ വലിച്ചെറിഞ്ഞ് യുവാവ് കുട്ടിയെ കൈക്കുകള്ളില്‍ സുരക്ഷിതമാക്കുകയായിരുന്നു

ഉടന്‍ തന്നെ കുട്ടിയെ അവര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്‌ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം