വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി; യാത്രക്കാരന് ദാരുണാന്ത്യം 
World

വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി; യാത്രക്കാരന് ദാരുണാന്ത്യം

അപകടത്തെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍നിന്ന് മാറ്റിയതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചയായും ഡച്ച് ബോര്‍ഡര്‍ പൊലീസ് അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ആംസ്റ്റര്‍ഡാം: വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങിയ യാത്രക്കാരന് ദാരുണാന്ത്യം. ഡെന്‍മാര്‍ക്കിലെ ബില്ലുണ്ടിലേക്ക് വിമാനം പുറപ്പെടാനിരിക്കെ യാത്രക്കാരന്‍ ടര്‍ബൈന്‍ ബ്ലേഡുകള്‍ക്കിടയിപ്പെടുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തിലാണ് സംഭവം. പാസഞ്ചര്‍ ജെറ്റിന്റെ കറങ്ങുന്ന ടര്‍ബൈന്‍ ബ്ലേഡുകളില്‍ കുടുങ്ങിയാണ് അപകടം സംഭവിച്ചത്. ഹ്രസ്വ ദൂര എംബ്രയര്‍ ജെറ്റ് വിമാനമാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടത്തില്‍ മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപകടത്തെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍നിന്ന് മാറ്റിയതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചയായും ഡച്ച് ബോര്‍ഡര്‍ പൊലീസ് അറിയിച്ചു.

ഷിഫോളില്‍ ശക്തമായ സുരക്ഷാ സംവിധാനം മറികടന്ന് എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. കഴിഞ്ഞ മാസം മാത്രം ഏകദേശം 50 ലക്ഷം യാത്രക്കാരെത്തിയ തിരക്കേറിയ വിമാനത്താവളമാണ് ഷിഫോള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം