യൂറി ഡഷേച്ച്കിൻ/ വിഡിയോ സ്ക്രീൻഷോട്ട് 
World

മദ്യപിക്കുന്നതിന്റെ ലൈവ് വിഡിയോ യൂട്യൂബിൽ, ഒന്നര ലിറ്റർ വോഡ്ക അകത്താക്കി; വെല്ലുവിളി ഏറ്റെടുത്ത അറുപതുകാരൻ കുഴഞ്ഞു വീണു മരിച്ചു 

മദ്യപാനം യൂട്യൂബ് ചാനലിൽ ലൈവായി കണിക്കുന്നതിനിടെയായിരുന്നു മരണം

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: അമിത അളവിൽ മദ്യം കുടിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത അറുപതുകാരൻ ലൈവ് സ്ട്രീമിനിടെ കുഴഞ്ഞു വീണു മരിച്ചു. 'ഗ്രാൻഡ് ഫാദർ' എന്ന അപരനാമത്തിലറിപ്പെട്ടിരുന്ന യൂറി ഡഷേച്ച്കിനാണ് ലിറ്റർ കണക്കിന് വോഡ്ക കുടിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തത്. 
മദ്യപാനം യൂട്യൂബ് ചാനലിൽ ലൈവായി കണിക്കുന്നതിനിടെയായിരുന്നു മരണം. 

ഒന്നര ലിറ്റർ വോഡ്ക അകത്താക്കിയതിന് പിന്നാലെ യൂറി കുഴഞ്ഞുവീണു. തൊട്ടുപിന്നാലെ ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിന് ശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ ലൈവായി തന്നെ തുടരുന്നുണ്ടായിരുന്നു. അമിതമായി മദ്യം ഉള്ളിലെത്തിയതാണോ, അതോ മറ്റെന്തെങ്കിലുമാണോ മരണകാരണമെന്ന് വ്യക്തമല്ല. റഷ്യയിലാണ് സംഭവം. 

സാഹസിക പ്രവൃത്തികൾ സ്ഥിരമായി തത്സമയസംപ്രേക്ഷണം ചെയ്യുന്ന യൂട്യൂബ് ചാനലിന്റെ നിർദേശപ്രകാരമായിരുന്നു യൂറി വോഡ്ക കഴിച്ചതെന്നാണ് റിപ്പോർട്ട്. ലൈവായി മദ്യപിക്കുന്നതിന് യൂറിയ്ക്ക് വൻതുക വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അധികൃതർ ഉത്തരവിട്ടു. 
 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ