വിവാഹാഭ്യര്‍ത്ഥന നടത്തുന്ന യുവാവിന്റെ ദൃശ്യം 
World

കോയി മില്‍ ഗയ...; ഷാരൂഖിന്റെ പാട്ട്, അടിപൊളി ഡാന്‍സ്; ഈഫല്‍ ടവറിന് മുന്നില്‍ യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന- വീഡിയോ

സച്ചിന്‍ ടണ്ടന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സിനിമയിലെ പ്രണയ നായകനായാണ് നടന്‍ ഷാരൂഖ് ഖാനെ വിശേഷിപ്പിക്കുന്നത്. പ്രണയത്തിന് പുതിയ അര്‍ഥം നല്‍കി ഒന്നിലധികം തലമുറകളെ സ്വാധീനിച്ച നായകനായാണ് ഷാരൂഖ് ഖാനെ സിനിമാലോകം കാണുന്നത്. ഇപ്പോള്‍ ഷാരൂഖ് ഖാന്റെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ കുച്ച് കുച്ച് ഹോത്താ ഹേ എന്ന സിനിമയിലെ കോയി മില്‍ ഗയ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

സച്ചിന്‍ ടണ്ടന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാരീസിലെ ഈഫല്‍ ടവറിന്റെ മുന്നില്‍ നിന്നാണ് യുവാവിന്റെ പ്രകടനം. കോയി മില്‍ ഗയ എന്ന ഗാനത്തിന് ചുവടുവെച്ചു കൊണ്ടാണ് യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന. 

യുവാവിന്റെ പ്രകടനം കണ്ട് യുവതി അമ്പരന്ന് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. പ്രത്യേകം അലങ്കരിച്ച സ്ഥലത്താണ് യുവാവിന്റെ പ്രകടനം. യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന കണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വ്യത്യസ്ത കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

SCROLL FOR NEXT