കൈയില്‍ പെരുമ്പാമ്പുമായി നടന്നുനീങ്ങുന്ന യുവാവ്‌ 
World

കൈയില്‍ പെരുമ്പാമ്പ്, തോളത്ത് തത്ത, പാട്ടിനൊപ്പം ചുവടുവെയ്പ്; റോഡിലൂടെ നടന്നുപോകുന്ന യുവാവിന്റെ വീഡിയോ വൈറല്‍

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തോളത്തൊരു മഞ്ഞതത്തയും കൈയില്‍ പെരുമ്പാമ്പുമായി നടന്നു നീങ്ങുന്ന ചെറുപ്പക്കാരന്റെ ദൃശ്യങ്ങള്‍ വൈറല്‍. തന്റെ വളര്‍ത്തോമനകളുമായി വളരെ സന്തോഷത്തോടെ നടന്നു നീങ്ങുന്ന ചെറുപ്പക്കാരന്റെ ദൃശ്യങ്ങള്‍ ടിക് ടോക് ഉപയോക്താവായ ഹെയ്ലി റോബനാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.ട്രാഫിക് സിഗ്‌നലില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് യുവാവ് ഹെയ്ലിയുടേയും സുഹൃത്തുക്കളുടേയും ശ്രദ്ധയില്‍പ്പെട്ടത്. ഒരു പെരുമ്പാമ്പിനെ കൈയില്‍ പിടിച്ച് ഏതോ പാട്ടിനൊപ്പം ചുവട് വെച്ച് നടന്നു നീങ്ങുകയാണ് ആ ചെറുപ്പക്കാരന്‍. വലതു തോളില്‍ മഞ്ഞ നിറമുള്ള ഒരു തത്ത ഇരിക്കുന്നത് കാണാം. നടക്കുന്നതിനിടെ ഇടയ്ക്ക് ഒരു കൈയില്‍ നിന്ന് മറ്റേ കൈയിലേക്ക് പാമ്പിനെ മാറ്റിപ്പിടിക്കുകയും ചെയ്യുന്നുണ്ട് യുവാവ്.

നേരെ നടക്കുന്നതിനിടെ ഫോണ്‍ കൈയിലെടുക്കുന്നുണ്ട്. ട്രാഫിക് സിഗ്‌നലിനരികില്‍ എത്തിയയുടന്‍ സൗകര്യാര്‍ഥം പാമ്പിനെ നിലത്ത് ഒറ്റ വെയ്പാണ് പിന്നെ. റോഡ് ക്രോസ് ചെയ്യുന്നതിനുള്ള സിഗ്‌നലിനായി സ്വിച്ചമര്‍ത്തി വീണ്ടും പാമ്പിനെ എടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!