ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് യുഎന്‍ ആസ്ഥാനത്തില്‍ സംപ്രേഷണം ചെയ്യും. ' ചരിത്ര നിമിഷത്തിന് തയ്യാറെടുക്കൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് യുഎന്‍ ആസ്ഥാനത്തിലെ ട്രസ്റ്റിഷിപ് കൗണ്‍സില്‍ ചേംബറില്‍ ഏപ്രില്‍ 30ന് സംപ്രേഷണം ചെയ്യും'-ഇന്ത്യയുടെ യുഎന്‍ സ്ഥിര പ്രതിനിധി ട്വിറ്റര്‍ പേജില്‍ വ്യക്തമാക്കി.
ഇന്ത്യയുടെ വികസന യാത്രയില്‍ പങ്കാളികളാകാന്‍ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന മന്‍കിബാത്ത് പ്രതിമാസ ദേശീയ ആചാരമായി മാറിയിരിക്കുന്നു എന്നും യുഎന്‍ സ്ഥിര പ്രതിനിധി ട്വിറ്ററില്‍ കുറിച്ചു.
നാളെ രാവിലെ 11നാണ് ആള്‍ ഇന്ത്യ റേഡിയോയില്‍ പരിപാടി സംപ്രേഷണം ചെയ്യുന്നത്. ന്യൂയോര്‍ക്ക് സമയം പുലര്‍ച്ചെ 1.30നാണ് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് പരിപാടിയുടെ സംപ്രേഷണം. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, മറ്റു നയതന്ത്ര പ്രതിനിധികള്‍ എന്നിവരും പരിപാടി കേള്‍ക്കാനെത്തും.
Get ready for a historic moment as the 100th episode of PM Modi's "Mann Ki Baat" is set to go live on April 30th in Trusteeship Council Chamber at @UN HQ!
#MannKiBaat has become a monthly national tradition, inspiring millions to participate in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates