ചിത്രം: എപി 
World

യുഎന്‍ ഭീകര പട്ടികയിലെ പ്രധാനി; മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദ് അഫ്ഗാന്‍ പ്രധാനമന്ത്രി ആയേക്കുമെന്ന് റിപ്പോര്‍ട്ട്

അധികാര തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ പൊതുസമ്മതനെ പ്രധാനമന്ത്രിയാക്കാന്‍ താലിബാന്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്


കാബൂള്‍: അധികാര തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ പൊതുസമ്മതനെ പ്രധാനമന്ത്രിയാക്കാന്‍ താലിബാന്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്. മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദിനെയാണ് പ്രധാനമന്ത്രിയായി താലിബാന്‍ പരിഗണിക്കുന്നത്. 

യുഎന്‍ ഭീകര പട്ടികയിലുള്ള താലിബാന്‍ നേതാവാണ് ഹസ്സന്‍. ഇരുപത് വര്‍ഷമായി താലിബാന്‍ ഉന്നതാധികാര സഭയായ റെഹ്ബാരി ശുരയുടെ തലവനാണ്. അമേരിക്കന്‍ അധിനിവേശത്തിന് മുന്‍പത്തെ താലിബാന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 

സൈനിക നേതാവ് എന്നതിലുപരി മത നേതാവ് എന്ന നിലയിലാണ് ഹസ്സന്‍ അറിയപ്പെടുന്നത്. താലിബാന്റെ മതനേതാവ് ഷെയ്ഖ് ഹിബാതുള്ള അഖുന്‍സാദയുമായി അടുത്ത ബന്ധമുള്ള നേതാവുകൂടിയാണ് എന്നത് ഹസ്സന്റെ പേരിലേക്ക് എത്താന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ട്. 

പാശ്ചാത്യരോടും മുജാഹിദിനുകളോടും ഒരുപോലെ അകലം പാലിക്കുന്ന ഹസ്സന്‍, പാകിസ്ഥാനില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. പൊതു വേദികളില്‍ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഹസ്സന്‍, 2010ല്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 

മുല്ലാ ബരാദറിനെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ഹഖാനി വിഭാഗം രംഗത്തുവന്നതോടെയാണ് താലിബാനില്‍ തര്‍ക്കം രൂക്ഷമായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം

എമിറേറ്റ്‌സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!