ചിത്രം: എ പി 
World

സുഡാനില്‍ പട്ടാള അട്ടിമറി: അഞ്ച് നേതാക്കൾ സൈന്യത്തിന്റെ പിടിയിൽ; ഇന്റർനെറ്റ്, ഫോൺ സിഗ്നലുകൾ തകരാറിൽ 

വ്യവസായ മന്ത്രി ഇബ്രാഹിം അൽ ഷെയ്ഖ് അടക്കമുള്ളവരെയാണ് പട്ടാളം തടഞ്ഞുവച്ചിരിക്കുന്നത് 

സമകാലിക മലയാളം ഡെസ്ക്

ഖാർത്തൂം: സൈനിക അട്ടിമറിയെ നേരിടാൻ തെരുവിലിറങ്ങാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത സുഡാനിലെ അഞ്ച് മുതിർന്ന നേതാക്കളെ പട്ടാളം തടഞ്ഞുവച്ചു. രാജ്യത്താകമാനം ഇന്റർനെറ്റ്, ഫോൺ സിഗ്നലുകൾ തകരാറിലായി. സുഡാനീസ് പ്രൊഫഷണൽസ് അസോസിയേഷനാണ് ഇക്കാര്യം പുറത്തുവിട്ടത്.

പ്രസിഡന്‍റ് ഉമര്‍ അല്‍ ബഷീറിന്‍റെ ഏകാധിപത്യം അവസാനിച്ചതോടെ ജനാധിപത്യം സ്വപ്നം കണ്ട സുഡാൻ ജനതയ്ക്ക് സൈന്യം ഭരണം  ഏറ്റെടുക്കുന്നത് വലിയ തിരിച്ചടിയാകും. സുഡാൻ ജനതയും സൈന്യവും തമ്മിൽ ആഴ്ചകളായി തുടർന്നുപോരുന്ന സംഘർഷങ്ങൾക്കൊടുവിലാണ് നേതാക്കളുടെ അറസ്റ്റ്. മാധ്യമങ്ങളോട് സംസാരിക്കാൻ അനുവാദമില്ലാത്തതിനാൽ പേര് വെളിപ്പെടുത്താതെ രണ്ട് ഉദ്യോഗസ്ഥരാണ് അറസ്റ്റ് സ്ഥിരീകരിച്ചത്.

വ്യവസായ മന്ത്രി ഇബ്രാഹിം അൽ ഷെയ്ഖ്, ഇൻഫർമേഷൻ മന്ത്രി ഹംസ ബലൗൾ, പരമാധികാര സമിതി എന്നറിയപ്പെടുന്ന രാജ്യത്തിന്റെ ഭരണ പരിവർത്തന സംഘത്തിലെ അം​ഗമായ മുഹമ്മദ് അൽ ഫിക്കി സുലിമാൻ, മാധ്യമ ഉപദേഷ്ടാവ് ഫൈസൽ മുഹമ്മദ് സാലിഹ് എന്നിവരാണ് തടവിലായ നേതാക്കൾ. സുഡാൻ തലസ്ഥാനമായ തലസ്ഥാനമായ ഖാർത്തൂം അടങ്ങുന്ന പ്രദേശത്തെ ഗവർണർ അയ്മാൻ ഖാലിദിനെയും അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ ഓഫീസിലെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

ഫ്രഷ്‌കട്ട് സമരത്തിലെ അക്രമത്തിനു പിന്നില്‍ ഗൂഢാലോചന, ഡിഐജിക്ക് മുതലാളിമാരുമായി ബന്ധം; ആരോപണവുമായി കര്‍ഷക കോണ്‍ഗ്രസ്

ചായയ്ക്കൊപ്പം സ്പൈസി ഭക്ഷണം വേണ്ട, തടി കേടാകും

മമ്മൂട്ടി കമ്പനിയുടെ ഷോർട്ട് ഫിലിം വരുന്നു; സംവിധായകൻ രഞ്ജിത്, നായികയെയും നായകനെയും മനസിലായോ?

SCROLL FOR NEXT