​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

ചിക്കൻ കഴുകി നല്ലതു പോലെ ജലാംശം നീക്കിയ ശേഷം വേണം എയർ ഫ്രയറിൽ വയ്ക്കാൻ.
chicken fry, airfryer
chicken fry, airfryerPinterest
Updated on
2 min read

രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായതോടെ ​ബദൽ മാ​ർ​ഗങ്ങൾ തേടുകയാണ് ആളുകൾ. ​ഗ്യാസ് ഉപയോ​ഗിക്കാതെ തന്നെ രുചിയൂറുന്ന വിഭവങ്ങൾ എയർഫ്രയറിൽ ഉണ്ടാക്കിയെടുക്കാം. എണ്ണയുടെ ഉപയോ​ഗം വളരെ കുറവായതു കൊണ്ട് ആരോ​ഗ്യത്തിന് മികച്ചതാണ്. എയർഫ്രയറിൽ ഉണ്ടാക്കാവുന്ന ഒരു ചിക്കൻ ഫ്രൈയുടെ റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • ചിക്കൻ

  • ഗരം മസാല – 1 ടീസ്പൂൺ

  • കുരുമുളക് പൊടി – 1 ടീസ്പൂൺ

  • മുളക് പൊടി – 1 ടേബിൾസ്പൂൺ

  • കശ്മീരി മുളക് പൊടി – 1 ടേബിൾസ്പൂൺ

  • എണ്ണ – 1 ടീസ്പൂൺ

  • സിലിക്കൺ ഷീറ്റ് (എയർ ഫ്രയർ ചെയ്യാൻ)

തയ്യാറാക്കുന്ന വിധം

ചിക്കൻ മസാല പുരട്ടി വയ്ക്കുന്നതാണ് ആദ്യഘട്ടം. അതിനായി വൃത്തിയായി കഴുകി, കഷ്ണങ്ങളാക്കിയ ചിക്കനിലേക്ക് ഗരം മസാല, കുരുമുളക് പൊടി, മുളക് പൊടി, കശ്മീരി മുളകുപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കാം.

ശേഷം എയർ ഫ്രയറിൽ സിലിക്കൺ ഷീറ്റ് വെച്ച ശേഷം ഒരു ടീസ്പൂൺ എണ്ണ സ്പ്രെഡ് ചെയ്ത ശേഷം ചിക്കൻ വയ്ക്കാം. ചിക്കൻ ചെറിയ കഷ്ണങ്ങളായാണ് ഫ്രൈ ചെയ്യുന്നതെങ്കിൽ 190°C-ൽ 9 മുതൽ 10 മിനിറ്റ് വരെ ഫ്രൈ ചെയ്യാം.

chicken fry, airfryer
ഗ്യാസ് ഇല്ലെങ്കിലും ബ്രേക്ക് ഫാസ്റ്റ് റെഡി, ഇതാ ചില വിഭവങ്ങള്‍

ആദ്യത്തെ അഞ്ച്-ആറ് മിനിറ്റ് ഒരു വശം വേവിക്കാം. പിന്നീട് മറിച്ചിട്ട് മൂന്ന്- നാല് മിനിറ്റ് കൂടി വേവിക്കാം. ചിക്കൻ കഷ്ണങ്ങൾക്ക് ഏകദേശം 10 മിനിറ്റും മുഴുവൻ കോഴിയാണെങ്കിൽ 30 മുതൽ 35 മിനിറ്റു വരെ കുക്ക് ചെയ്യേണ്ടി വരും. എയർ ഫ്രയറിന്റെ പ്രവർത്തനരീതിയും ചിക്കന്റെ അളവും അനുസരിച്ച് ഇതിൽ മാറ്റങ്ങള്‍ വന്നേക്കാം.

ചിക്കൻ ഫ്രൈ എയർഫ്രയറിൽ വയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ചിക്കനിൽ വെള്ളം പാടില്ല

ചിക്കൻ കഴുകി നല്ലതു പോലെ ജലാംശം നീക്കിയ ശേഷം വേണം എയർ ഫ്രയറിൽ വയ്ക്കാൻ. ചിക്കൻ്റെ പുറത്ത് വെള്ളമുണ്ടെങ്കിൽ അത് മൊരിയുന്നതിന് പകരം ആവിയിൽ വെന്തത് പോലെയാകും. ഫ്രൈയുടെ രുചിയുണ്ടാകില്ല.

ടിഷ്യു ഉപയോഗിച്ച് ജലാംശം നീക്കിയ ശേഷം മസാല പുരട്ടിയാൽ അത് ചിക്കനിൽ നല്ലതു പോലെ പിടിക്കുകയും ചെയ്യും. കൂടാതെ ഫ്രിഡ്ജിൽ നിന്ന് നേരെ ചിക്കൻ എയർഫ്രയറിൽ വയ്ക്കരുത്. സാധാരണ താപനിലയിലേക്ക് എത്തിയ ശേഷം മാത്രം എയർഫ്രയറിൽ പാകം ചെയ്യാം.

chicken fry, airfryer
എയർഫ്രയർ ഉപയോ​ഗിക്കുന്നവരാണോ? വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

നാടൻ മസാല വേണ്ട

ഇഞ്ചിയും വെളുത്തുള്ളിയും തൈരുമൊക്കെ ചേർത്തുള്ള മസാല പുരട്ടിയ ചിക്കൻ എയർഫ്രയറിൽ പരീക്ഷിച്ചാൽ ശരിയാകണമെന്നില്ല. മസാല ഒത്തിരി കട്ടിയായാൽ അത് ചിക്കനിൽ പിടിക്കാതെ ഉതിർന്നു വീഴുകയോ അല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞുപോവുകയോ ചെയ്യും.

തൈര് ഉപയോഗിക്കുന്നുണ്ടെങ്കിൽ ജലാംശം കുറഞ്ഞ കട്ടിത്തൈര് നേരിയ തോതിൽ ഉപയോഗിക്കുക. സാലപ്പൊടികൾ എണ്ണയിൽ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി തേക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ചിക്കനിൽ നന്നായി പിടിച്ചിരിക്കാനും മൊരിഞ്ഞു കിട്ടാനും സഹായിക്കും.

ചൂട് ക്രമീകരിക്കുന്നത് പ്രധാനം

ചൂടു കൂടുമ്പോൾ പെട്ടെന്ന് വെന്തുകിട്ടുമെന്ന് കരുതരുത്. അത് ചിക്കൻ പെട്ടെന്ന് കരിഞ്ഞു പോകാൻ കാരണമാകും. അത് ഒഴിവാക്കാൻ ആദ്യം 180 ഡിഗ്രിയിൽ വെച്ച് വേവിക്കുക. ചിക്കൻ വെന്തു എന്ന് ഉറപ്പായ ശേഷം അവസാനത്തെ 3-4 മിനിറ്റ് മാത്രം 200 ഡിഗ്രിയിലേക്ക് മാറ്റുക. ഇത് പുറംഭാഗം നല്ല ക്രിസ്പിയാക്കാൻ സഹായിക്കും. കൂടാതെ, ചിക്കൻ വെക്കുന്നതിന് മുൻപ് എയർ ഫ്രയർ 3-4 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുന്നത് മാംസം ഡ്രൈ ആയി പോകാതിരിക്കാൻ സഹായിക്കും.

എല്ലാം കൂടി ഒന്നിച്ചു വയ്ക്കേണ്ട

ചിക്കൻ കഷ്ണങ്ങൾ എല്ലാം എയർഫ്രയറിനുള്ളിൽ കുത്തിനിറച്ച് വേവിക്കുന്നത് ചൂടുവായുവിന് സഞ്ചരിക്കാൻ സ്ഥലമില്ലാതാവുകയും ചിക്കൻ ശരിയായി വേവാതിരിക്കുകയും ചെയ്യും. ചിക്കൻ കഷ്ണങ്ങൾ ഒന്നിനു മീതെ ഒന്നായി അടുക്കിവെക്കാതെ, ഓരോന്നും പരസ്പരം തോടാത്ത രീതിയിൽ വെയ്ക്കുക.

കൂടുതൽ ചിക്കൻ ഉണ്ടെങ്കിൽ രണ്ട് ബാച്ചായി വേവിക്കുന്നതാണ് നല്ലത്. ഇടയ്ക്ക് വെച്ച് ബാസ്കറ്റ് ഒന്ന് കുലുക്കി കൊടുക്കുന്നതോ, ചിക്കൻ മറിച്ചിടുന്നതോ എല്ലായിടത്തും ഒരേപോലെ വേവാൻ സഹായിക്കും.

Summary

How to cook Chicken in Airfryer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com