ഗ്യാസ് ഇല്ലെങ്കിലും ബ്രേക്ക് ഫാസ്റ്റ് റെഡി, ഇതാ ചില വിഭവങ്ങള്‍

ബ്രേക്ക് ഫാസ്റ്റിന് അടുപ്പത്തോട്ട് അടുക്കാതെ തന്നെ ആരോഗ്യകരമായ ഭക്ഷണം റെഡിയാക്കാം.
Uncooked food
Uncooked foodMeta AI Image
Updated on
1 min read

പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ അടുക്കളകളിൽ ആശങ്ക പുകയുകയാണ്. ഗ്യാസ് തീര്‍ന്നു പോകുമെന്ന ഭയത്തില്‍ പലരും ഗ്യാസിന്റെ ഉപയോഗം കുറച്ചിരിക്കുകയാണ്. പ്രതിസന്ധി മുതലെടുത്ത് വിറകിനും ഇൻഡ്ക്ഷൻ സ്റ്റൗവിനും വില കൂടി. അടുപ്പ് എരിക്കാതെ വയറു നിറയ്ക്കാൻ ചില മാർഗങ്ങൾ നോക്കിയാലോ.

തൽക്കാലം വറുത്തതും പൊരിച്ചതും ഒഴിവാക്കാം. ഒരു നേരമെങ്കിലും ഭക്ഷണം പച്ചയ്ക്ക് കഴിക്കുന്നതിനെ ചിന്തിക്കാം. വേനൽക്കാലത്തെ ആരോഗ്യത്തിനും അതാണ് നല്ലതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ബ്രേക്ക് ഫാസ്റ്റിന് അടുപ്പത്തോട്ട് അടുക്കാതെ തന്നെ ആരോഗ്യകരമായ ഭക്ഷണം റെഡിയാക്കാം.

ബ്രേക്ക്ഫാസ്റ്റിന്

അവലു നനച്ചതും പഴവും- നാരുകളും പോഷകങ്ങളും അടങ്ങിയ അവലും പഴവും ദഹനം മികച്ചതാക്കാനും ഒരു ദിവസം മുഴുവൻ വേണ്ട ഊർജ്ജം നൽകാനും സഹായിക്കും. വെള്ളം ചൂടാക്കാൻ മാർഗമുണ്ടെങ്കിലും പുഴുങ്ങിയ മുട്ടയും സെറ്റാക്കാം.

ചെറുപയര്‍ മുളപ്പിച്ചത്- നാരുകളും പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

സാലഡുകൾ- ഏത്തപ്പഴം, മാമ്പഴം, ആപ്പിൾ, പേരയ്ക്ക, പപ്പായ തുടങ്ങിയ പഴങ്ങള്‍ ചേര്‍ത്ത ഫ്രൂട്സ് സാലഡ്. അതുപോലെ വെള്ളരിക്ക, കാരറ്റ്, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ ചേർത്ത സാലഡുകൾ എന്നിവയും ആരോഗ്യത്തിന് നല്ലതാണ്.

ഓവർനൈറ്റ് ഓട്സ്- പാൽ അല്ലെങ്കിൽ തൈരിൽ ഓട്സ് കുതിർത്ത് പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും ചേർത്ത് ഉണ്ടാക്കുന്ന ഓവർനൈറ്റ് ഓട്സ് ബ്രേക്ക്ഫാസ്റ്റിന് മികച്ചതാണ്.

Uncooked food
ഗോതമ്പുമാവില്‍ അല്‍പം ഉലുവപ്പൊടി കൂടി ചേര്‍ത്തു കുഴയ്ക്കൂ, ചപ്പാത്തി പൂ പോലെ സോഫ്റ്റ് ആകും

സ്മൂത്തി- പഴങ്ങളും പാലും ഈന്തപ്പഴവുമൊക്കെ ചേർത്തുണ്ടാക്കുന്ന സ്മൂത്തികൾ ബ്രേക്ക്ഫാസ്റ്റിന് റെഡിയാക്കാം.

ബ്രെഡും പീനട്ട് ബട്ടറും- ഗോതമ്പ് ബ്രെഡ് വീട്ടിലുണ്ടാക്കുന്ന പീനട്ട് ബട്ടർ ചേർത്ത് ബ്രേക്ക്ഫാസ്റ്റിന് കഴിക്കുന്നത് നല്ലൊരു ഓപ്ഷനാണ്.

Uncooked food
ഓട്സ് ഉണ്ടാക്കുമ്പോൾ ഈ അബദ്ധങ്ങൾ ചെയ്യരുത്, ഹെൽത്തി ഫുഡ് അൺഹെൽത്തി ആകും

ഉച്ചയ്ക്ക്

ചോറിനൊപ്പം കൂട്ടായി തേങ്ങ അരച്ചു ചമ്മന്തിയും തൈരും സാലഡും റെഡിയാക്കാം. ഉപ്പിലിട്ട മാങ്ങയും ഉണ്ടെങ്കിൽ ഉഷാറായി.

ലഘുഭക്ഷണമായി

കുതിര്‍ത്ത ബദാം, ഈന്തപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്സ് കഴിക്കുന്നതും വിശപ്പ് മാറാനും ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കാനും സഹായിക്കും.

ചായ, കാപ്പി എന്നിവയ്ക്ക് പകരം പഴങ്ങളുടെ ഫ്രഷ് ജ്യൂസുകൾ, നാരങ്ങ വെള്ളം, മോരും വെള്ളം, കരിക്ക് തുടങ്ങിയവ കുടിക്കാം.

Summary

Healthy diet tips: Foods that doesn't need to cook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com