അഖില, സുബി 
World

സൗദിയിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് മലയാളി നഴ്സുമാർ മരിച്ചു

സൗദിയിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് മലയാളി നഴ്സുമാർ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദിയിൽ മിനി ബസ് അപകടത്തിൽപ്പട്ട് രണ്ട് മലയാളി നഴ്സുമാർ മരിച്ചു. സൗദിയിലെ തായിഫിനടത്താണ് അപകടമുണ്ടായത്. വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29) കൊല്ലം ആയൂർ സ്വദേശിനി സുബി (33) എന്നീ മലയാളി നഴ്സുമാരാണ് മരിച്ചത്. ഇവർക്കൊപ്പം അപകടത്തിൽപ്പെട്ട രണ്ട് മലയാളി നഴ്സുമാർ പരിക്കേറ്റ് ചികിത്സയിലാണ്. 

റിയാദിൽ നിന്ന് ജിദ്ദയിലേക്ക് വരുന്ന വഴിക്ക് തായിഫിനടത്തു വച്ച്  ഇവർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെടുകയായിരുന്നു. താഴ്ചയിലേക്ക് വാൻ മറിയുകയായിരുന്നു. റിയാദിൽ ക്വാറന്റൈൻ പൂർത്തിയാക്കി ജോലി സ്ഥലമായ ജിദ്ദയിലെ താമസ സ്ഥലത്തേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്.

അപകടത്തിൽപ്പെട്ട മറ്റ് രണ്ട് നഴ്സുമാരായ ആൻസി, പ്രിയങ്ക എന്നിവർ തായിഫ് കിങ് ഫൈസൽ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഞായറാഴ്ച രാവിലെ നാലര മണിയോടടുത്താണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് റിപ്പോർട്ടുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍