ഫോട്ടോ -പിടിഐ 
World

ഷീനിസ് പലാസിയോസ് വിശ്വസുന്ദരി

മിസ് യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ നിക്കരാഗ്വക്കാരിയാണ് ഷീനിസ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2023ലെ വിശ്വസുന്ദരി കിരീടം സ്വന്തമാക്കി നിക്കരാഗ്വയില്‍ നിന്നുള്ള ഷീനിസ് പലാസിയോസ്.  ഓസ്ട്രേലിയയില്‍ നിന്നുള്ള മൊറായ വില്‍സണ്‍ രണ്ടാംസ്ഥാനവും തായ്‌ലന്റിന്റെ അന്റോണിയ പൊര്‍സില്‍ഡ് മൂന്നാംസ്ഥാനവും നേടി.

മിസ് യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ നിക്കരാഗ്വക്കാരിയാണ് ഷീനിസ്. 23കാരിയായ ഷീനിസ് അവതാരകയും മോഡലുമാണ്. ആഗോള മത്സരത്തില്‍ പങ്കെടുക്കുകയെന്ന തന്റെ ബാല്യകാല സ്വപ്നമാണ് പൂവണിഞ്ഞിരിക്കുന്നതെന്നാണ് ഷീനിസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2022ലെ വിശ്വസുന്ദരി അമേരിക്കയുടെ ബോണി ഗബ്രിയേല്‍ ഷീനിസിന് കിരീടമണിയിച്ചു. സാല്‍വഡോറില്‍ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ 84 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് ഷീനിസ് വിജയകിരീടം സ്വന്തമാക്കിയത്. 

2016 മുതല്‍ വിവിധ മത്സരങ്ങളില്‍ വിജയിയായിട്ടുള്ള വ്യക്തിയാണ് ഷീനിസ്. 2016 നിക്കാരഗ്വ മിസ് ടീന്‍, മിസ് വേള്‍ഡ് നിക്കാരഗ്വ 2020 എന്നീ പട്ടങ്ങള്‍ സ്വന്തമാക്കിയ ഷീനിസ് മിസ് വേള്‍ഡ് 2021 ലെ ആദ്യ നാല്‍പ്പതിലും ഇടംനേടിയിരുന്നു.

കമ്മ്യൂണിക്കേഷന്‍സില്‍ ബിരുദമുള്ള ഷീനിസ് മാനസികാരോഗ്യ രംഗത്തും തന്റേതായ ഇടം സൃഷ്ടിച്ചിട്ടുണ്ട്. ഉത്കണ്ഠാരോഗമുള്ള ഷീനിസ് അണ്ടര്‍സ്റ്റാന്റ് യുവര്‍ മൈന്‍ഡ് എന്ന പേരില്‍ ഒരു പ്രൊജക്ട് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ചണ്ഡിഗഡ് സ്വദേശിയായ ശ്വേത ശാര്‍ദ പങ്കെടുത്തിരുന്നു. അവസാന ഇരുപതുപേരില്‍ ശ്വേതയ്ക്ക് ഇടം കണ്ടെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT