മസ്‌ക് പങ്കുവെച്ച എഐ റാംപ് വാക്ക് വിഡിയോയില്‍ നിന്ന്  എക്‌സ്‌
World

മോദി, ബൈഡന്‍, പുടിന്‍..; ലോകനേതാക്കളുടെ എഐ റാംപ് വാക്ക്, വിഡിയോ പങ്കുവെച്ച് മസ്‌ക്

എഐ ഫാഷന്‍ ഷോയ്ക്കുള്ള സമയമാണെന്ന് കുറിച്ചാണ് മസ്‌ക് എക്‌സില്‍ വിഡിയോ പങ്കിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുന്‍ യുഎസ് പ്രസിഡന്റുമാരായ ഡൊണാള്‍ഡ് ട്രംപ്, ബരാക് ഒബാമ തുടങ്ങി ലോക നേതാക്കളുടെ എഐ വിഡിയോ പങ്കുവെച്ച് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്.

എഐ ഫാഷന്‍ ഷോയ്ക്കുള്ള സമയമാണെന്ന് കുറിച്ചാണ് മസ്‌ക് എക്‌സില്‍ വിഡിയോ പങ്കിട്ടത്. ഓരോ നേതാക്കളും പ്രത്യേകം കോസ്റ്റ്യൂമില്‍ ഫാഷന്‍ ഷോയില്‍ റണ്‍വേയിലൂടെ നടക്കുന്നത് വിഡിയോയില്‍ കാണാം. വെളുത്ത പഫര്‍ കോട്ടും അരയില്‍ സ്വര്‍ണ്ണ ബെല്‍റ്റും ധരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയാണ് റാംപില്‍ ആദ്യം എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി സണ്‍ഗ്ലാസും വെളുത്ത ഷൂസും ധരിച്ച് എത്തുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വീല്‍ചെയറിലും ഒബാമയും റഷ്യന്‍ പ്രസിഡന്റ് പുടിനും ലൂയി വിറ്റണ്‍ സ്യൂട്ടില്‍ എത്തുന്നു. മസ്‌ക് ഫ്യൂച്ചറിസ്റ്റിക്, സൂപ്പര്‍ഹീറോ ടെസ്‌ല, എക്‌സ് കോസ്റ്റ്യൂമിലാണ് അവതരിച്ചത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഹൂഡിയും ആകര്‍ഷകമായ സ്വര്‍ണ്ണ മാലയും അണിഞ്ഞിട്ടുണ്ട്.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, നാന്‍സി പലോസി, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്‌ തുടങ്ങി ലോക നേതാക്കളും വിഡിയോയില്‍ പല തരത്തിലുള്ള വേഷത്തില്‍ എത്തി. വിഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT