ചിത്രം: പിടിഐ 
World

'മോദി ബോസ്'; ഇങ്ങനെയൊരു പരിപാടി കണ്ടിട്ടില്ല!; പുകഴ്ത്തി ആല്‍ബനീസ്, മൂന്നു 'സി'കള്‍ ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി

ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്

സമകാലിക മലയാളം ഡെസ്ക്

സ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിനൊപ്പം ഇന്ത്യന്‍ വംശജരുടെ സ്വീകരണത്തില്‍ പങ്കെടുക്കാനെത്തിയ മോദിക്ക് ഗംഭീര വരവേല്‍പ്പാണ് ഒരുക്കിയത്. ചെണ്ടമേളവും മറ്റുമായാണ് ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാര്‍ പ്രധാനമന്ത്രിയെ വരവേറ്റത്. 

'പ്രധാനമന്ത്രി മോദി ബോസ് ആണ്' എന്നായിരുന്നു സ്വീകരണം കണ്ട ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. 'ഗായകന്‍ ബ്രൂസ് സപ്രിങ്സ്റ്റീനിനാണ് ഇതിന് മുന്‍പ് ഈ വേദിയില്‍ സ്വീകരണം നല്‍കിയത്. അന്നുപോലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഇത്തരത്തിലൊരു സ്വീകരണം ലഭിച്ചില്ല. മോദി ബോസ് ആണ്'- ആല്‍ബനീസ് പറഞ്ഞു. 

ഓസ്‌ട്രേലിയയുടെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് നന്ദി പറയുന്നതായി മോദി പറഞ്ഞു. ഇരു രാജ്യങ്ങളിലേയും ജനങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ക്രിക്കറ്റ്, കോമണ്‍വെല്‍ത്ത്, കറി എന്നീ മൂന്നു സികള്‍ ആയിആണ് ഇന്ത്യ-ഓസ്‌ട്രേലിയന്‍ ബന്ധത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നത്' എന്ന് അദ്ദേഹം നര്‍മ്മം പങ്കുവച്ചു. 

പരസ്പര വിശ്വാസവും ബഹുമാനവും ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുള്ള ശക്തമായ ബന്ധത്തിന് അടിത്തറയിട്ടു. അത് പ്രവാസികള്‍ കാരണമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഡ്‌നിയില്‍ നടന്ന പരിപാടിയില്‍ 20,000പേര്‍ പങ്കെടുത്തു എന്നാണ് വിവരം. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT