Ayatollah Mojtaba Khamenei  AFP
World

മുജ്തബയുടെ മുഖത്തും ചുണ്ടിലും പൊള്ളല്‍, കാലിന് ഗുരുതര പരിക്ക്; ആശയ വിനിമയം 'രഹസ്യ സ്വഭാവമുള്ള 'ഹ്യൂമന്‍ ചെയിന്‍' വഴി, അധികാരം സൈനിക ജനറല്‍മാര്‍ക്ക്

സൈന്യത്തിലെ തീവ്രനിലപാടുകാരായ ജനറല്‍മാര്‍ ഭരണത്തില്‍ പിടിമുറുക്കിയെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഇസ്രയേല്‍- അമേരിക്ക വ്യോമാക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി നിന്നാണ് ഭരണം നടത്തുന്നത്. ഇറാന്റെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്നത് ഇറാന്‍ റവല്യൂഷണി ഗാര്‍ഡിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരാണെന്നും ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശാരീരിക അവശതകളില്‍പ്പെട്ടുഴലുന്ന മുജ്തബ, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സൈനിക ജനറല്‍മാരെ ആശ്രയിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സൈന്യത്തിലെ തീവ്രനിലപാടുകാരായ ജനറല്‍മാര്‍ ഭരണത്തില്‍ പിടിമുറുക്കിയെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു. ആറ് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍, റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങള്‍, നേതൃത്വവുമായി അടുത്ത ബന്ധമുള്ള വ്യക്തികള്‍ എന്നിവരുമായുള്ള അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. വ്യോമാക്രമണത്തില്‍ സാരമായി പരിക്കേറ്റ മുജ്തബ ഒരുസംഘം ഡോക്ടര്‍മാരുടെ വലയത്തിലാണുള്ളത്. ഹദയശസ്ത്രക്രിയാ വിദഗ്ധനായ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും മുജ്തബയെ ചികിത്സിക്കുന്ന വിദഗ്ധസംഘത്തില്‍ ഉള്‍പ്പെടുന്നു.

ആക്രമണത്തില്‍ മുജ്തബ ഖമേനിയുടെ മുഖത്തും ചുണ്ടുകളിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അതിനാല്‍ സംസാരിക്കാനോ പരസ്യമായി വീഡിയോ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനോ സാധിക്കാത്ത അവസ്ഥയിലാണ്. പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവന്നേക്കും. അതിനാല്‍ ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ പരിമിതപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ, അദ്ദേഹത്തിന്റെ ഒരു കാലില്‍ മൂന്ന് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. കൃത്രിമക്കാല്‍ വെക്കുന്നതിനായി കാത്തിരിക്കുകയാണ്. കൈകള്‍ക്കും സാരമായ പരിക്കുണ്ട്. അതിനുള്ള തെറാപ്പികളും നടക്കുകയാണെന്നും ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ശാരിരികമായി സാരമായ പരിക്കുണ്ടെങ്കിലും ഖമേനി മാനസികമായി ഊര്‍ജ്ജസ്വലനാണ്. എന്നാല്‍ പൂര്‍ണ്ണമായും രഹസ്യാത്മക ജീവിതമാണ് നയിക്കുന്നത്. ഇസ്രയേല്‍ രഹസ്യാന്വേഷണ സംഘം ഒളിത്താവളം കണ്ടെത്തിയേക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഈ വാസം. അതുകൊണ്ടുതന്നെ മുതിര്‍ന്ന കമാന്‍ഡര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ദേഹത്തെ നേരിട്ട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയാണ്. 'രഹസ്യ സ്വഭാവമുള്ള ഒരു 'ഹ്യൂമന്‍ ചെയിന്‍' വഴിയാണ് നിലവില്‍ ആശയവിനിമയം നടക്കുന്നത്.

കൈപ്പടയില്‍ എഴുതി മുദ്രവെച്ച കവറുകള്‍ മോട്ടോര്‍ സൈക്കിളുകളിലും കാറുകളിലുമായി ഇടറോഡുകളിലൂടെ സഞ്ചരിച്ച് കൊറിയര്‍മാരാണ് ഖമേനിയുടെ ഒളിത്താവളത്തില്‍ എത്തിക്കുന്നത്. ഈ അകലം ഭരണാധികാരത്തില്‍ വലിയൊരു മാറ്റത്തിന് കാരണമായിട്ടുണ്ട്. പരമോന്നത നേതാവ് തന്റെ പ്രധാന അധികാരങ്ങള്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കല്‍, യുഎസുമായുള്ള നയതന്ത്രചര്‍ച്ചകള്‍ തുടങ്ങിയ കാര്യങ്ങളിലും ഇവരാണ് തീരുമാനമെടുക്കുന്നത്. ജനറല്‍മാര്‍ നിര്‍ണായക തീരുമാനം എടുക്കുമ്പോള്‍, ഒരു 'ബോര്‍ഡ് ഡയറക്ടര്‍' എന്ന നിലയ്ക്കാണ് മുജ്താബ പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനെജാദിന്റെ ഉപദേശകരിലൊരാള്‍ പറഞ്ഞു.

Severly wounded Mojtaba Khamenei delegates power to generals as military takes control of Iran: Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുണ്ടത്തിക്കോട് അപകടം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മരിച്ചു

കനത്ത ചൂട്: ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു, ഒഴിവായത് വന്‍അപകടം

3 ഓവറില്‍ 50 റണ്‍സ്! ഷഹീന്‍ അഫ്രീദി അടക്കം എല്ലാവര്‍ക്കും കിട്ടി; തല്ലിപ്പഴുപ്പിച്ച് ഖുഷ്ദില്‍ ഷാ (വിഡിയോ)

സോപ്പ് തേച്ചുള്ള കുളിയിലും വേണം അല്പം ശ്രദ്ധ

എൻഎംഡിസിയിൽ 59 ജൂനിയർ എൻജിനിയർമാരുടെ ഒഴിവുകൾ, ഡിപ്ലോമക്കാർക്ക് അവസരം; മെയ് ആറ് വരെ അപേക്ഷിക്കാം

SCROLL FOR NEXT