മുതലയെ ആക്രമിക്കുന്ന ആന 
World

കുഞ്ഞിനെ ലക്ഷ്യമിട്ടു, മുതലയെ ചവിട്ടിക്കൊന്ന് അമ്മയാന- വൈറല്‍ വീഡിയോ 

ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്


കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജീവന്‍ വരെ ത്യജിക്കാന്‍ തയ്യാറാവുന്ന വന്യമൃഗങ്ങളുടെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ കുട്ടിയാനയെ രക്ഷിക്കാന്‍ അമ്മയാന മുതലയെ ചവിട്ടിക്കൊല്ലുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലാണ് സംഭവം. സാംബിയയില്‍ സഫാരി നടത്തുന്നതിനിടെ ഹാന്‍സ് ഹെന്റിക്കാണ്് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുട്ടിയാനയെ ലക്ഷ്യമാക്കി വന്ന മുതലയെ ചവിട്ടിയും തുമ്പിക്കൈയും മസ്തകവും ഉപയോഗിച്ച് കുത്തിയുമാണ് അമ്മയാന ദേഷ്യം തീര്‍ത്തത്. 

മുതലയെ കൊല്ലണമെന്ന ലക്ഷ്യത്തോടെ അതിന്റെ പുറത്ത് കയറി ആന നില്‍ക്കുന്നതും വീഡിയോയയില്‍ വ്യക്തമാണ്. പിടിയാനയായത് കൊണ്ട് കൊമ്പില്ല എന്നത് ഒരു ന്യൂനതയായി കാണാതെ അമ്മയാന മുതലയെ നിരന്തരം ആക്രമിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!