ഒമാൻ ഉൾക്കടലിൽ കൂട്ടിയിടിച്ച കപ്പലുകൾ കത്തുന്നു എന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം ( oil ships ) @sentdefender/x
World

ഒമാൻ ഉൾക്കടലിൽ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഒരുകപ്പലിലുള്ളവരെ മുഴുവൻ രക്ഷിച്ചു, ബാക്കിയുള്ളവർക്കായി തിരച്ചിൽ

24 ജീവനക്കാരെ അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയാതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ഒമാൻ ഉൾക്കടലിൽ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ചു വൻ അഗ്നി ബാധ. ഇന്ന് പുലർച്ചെ പ്രാദേശിക സമയം 1.40 ന് ആണ് അപകടമുണ്ടായത്. അഡലിന്‍ എണ്ണക്കപ്പലും (oil ships ) മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.

24 ജീവനക്കാരെ അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയാതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം എക്സിലൂടെ അറിയിച്ചു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ ഒമാന്‍ ഉൾക്കടലിലാണ് അപകടം ഉണ്ടായതെന്നും സുരക്ഷാസേന വ്യക്തമാക്കി. രക്ഷപ്പെടുത്തിയ ജീവനക്കാരെ ഖോര്‍ഫക്കാന്‍ തുറമുഖത്തെത്തിച്ചു.

കപ്പലുകള്‍ കത്തുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചിലർ പങ്കു വെച്ചിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കാൻ ആകില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതെ സമയം സംഭവത്തിന് ഇറാൻ സംഘർഷവുമായി ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്, നീറ്റിൽ പഴുതടച്ച് കേന്ദ്രം, തീവ്രമഴ തുടരും... ഇന്നത്തെ 5 പ്ര​ധാന വാർത്തകൾ

RCF Recruitment: പ്രതിമാസം ₹60,000 സ്റ്റൈപ്പൻഡോടെ ജോലി; ആർ.സി.എഫിൽ 94 ട്രെയിനി ഒഴിവുകൾ

16 വർഷങ്ങൾക്ക് ശേഷം വീണ്ടും നാല്‌വർ സംഘം; 'പാതിരാക്കുറുക്കൻ' സെപ്റ്റംബറിൽ

റെയില്‍വേ പൊലീസിന് പിന്നാലെ കേരള പൊലീസും; വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്