യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, അടുത്തുനിന്ന് വിതുമ്പുന്ന യുവതി/എപി 
World

'എത്രയും വേഗം മടങ്ങിയെത്തണം'; റഷ്യയിലെ എംബസി ജീവനക്കാര്‍ക്കും പൗരന്‍മാര്‍ക്കും യുഎസ് നിര്‍ദേശം

ബലാറൂസിലെ യുഎസ് എംബസിയുടെ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


വാഷിങ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ, റഷ്യയിലുള്ള സ്വന്തം പൗരന്‍മാരോട് എത്രയും വേഗം തിരികെ വരാന്‍ അമേരിക്ക. മോസ്‌കോയിലെ യുഎസ് എംബസിയാണ് സുരക്ഷ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരക്കുന്നത്. 

എംബസിയില്‍ അത്യാവാശ്യ ജോലികള്‍ കൈാകാര്യം ചെയ്യാത്ത ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ഉടന്‍ റഷ്യ വിടണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കി. 

ബലാറൂസിലെ യുഎസ് എംബസിയുടെ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു. യുക്രൈന്‍-റഷ്യ അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യരുത് എന്ന് പൗരന്‍മാര്‍ക്ക് യുഎസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

36 രാജ്യങ്ങളുടെ വ്യോമപാത നിഷേധിച്ച് റഷ്യ

അതേസമയം, 36 രാജ്യങ്ങളുടെ വ്യോമപാത റഷ്യ നിഷേധിച്ചു. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് വിലക്കെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. റഷ്യയ്ക്ക് മേല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളാണ് ഇവ. റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്‌റോവ് യുഎന്‍ സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്.

വെടിനിര്‍ത്തല്‍ ചര്‍ച്ച ആരംഭിച്ചു

സമാധാനം പുനസ്ഥാപിക്കാനായി റഷ്യയും യുെ്രെകനും തമ്മിലുള്ള ആദ്യ ചര്‍ച്ച ബലാറൂസില്‍ ആരംഭിച്ചു. രാജ്യത്ത് നിന്ന് റഷ്യന്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കണം എന്നാണ് യുെ്രെകന്‍ ആവശ്യപ്പെടുന്നത്. ചര്‍ച്ചയ്ക്കായി യുെ്രെകന്‍ സംഘം ബലാറൂസിലെത്തി. യു്രൈകന്‍ പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നിക്കോവും സംഘത്തിലുണ്ട്.

ബലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂക്കഷെന്‍കോയാണ് ചര്‍ച്ചയ്ക്കായി യുെ്രെകന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കിയെ ക്ഷണിച്ചത്. എന്നാല്‍ റഷ്യന്‍ അധിനിവേശത്തിന് ബലാറൂസ് സഹായം നല്‍കുന്നതിനാല്‍ ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു യുെ്രെകന്റെ ആദ്യ നിലപാട്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു. യുദ്ധം നീണ്ടുപോയാല്‍ വരും ദിവസങ്ങളില്‍ യുെ്രെകന്‍ സൈനിക സഹായം നല്‍കുമെന്ന് യൂറോപ്യന്‍ യൂണിന്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും