നരേന്ദ്ര മോദി - മുഹമ്മദ് യൂനുസ്  
World

'ഉഭയകക്ഷി ബന്ധത്തിന് അടിത്തറയിട്ട ദിനം'; മുഹമ്മദ് യൂനുസിനു കത്തയച്ച് നരേന്ദ്ര മോദി

പരസ്പര താല്‍പര്യങ്ങള്‍ക്കും ആശങ്കകള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടു പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു കത്തില്‍ വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബംഗ്ലദേശ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനു കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയദിന ആശംസകള്‍ നേര്‍ന്ന മോദി, പരസ്പര താല്‍പര്യങ്ങള്‍ക്കും ആശങ്കകള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടു പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു കത്തില്‍ വ്യക്തമാക്കി.

'നമ്മുടെ ഉഭയകക്ഷി പങ്കാളിത്തത്തിന് അടിത്തറയിട്ട പങ്കാളിത്ത ചരിത്രത്തിന്റെയും ത്യാഗങ്ങളുടെയും സാക്ഷ്യമാണ് ദേശീയ ദിനം. ബംഗ്ലദേശിന്റെ വിമോചന യുദ്ധം നമ്മുടെ ബന്ധത്തിന്റെ വഴികാട്ടിയായി തുടരുന്നു. അത് പല മേഖലകളെയും അഭിവൃദ്ധിപ്പെടുത്തുകയും ജനങ്ങള്‍ക്ക് ഗുണകരമാവുകയും ചെയ്തു. സമാധാനം, സ്ഥിരത, സമൃദ്ധി തുടങ്ങിയ പൊതു ലക്ഷ്യങ്ങളില്‍ അധിഷ്ഠിതമായ പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്' മോദി പറഞ്ഞു.

ഏപ്രില്‍ 3-4 തീയതികളിലായി ബാങ്കോക്കില്‍ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിയില്‍ ഇരു നേതാക്കളും പങ്കെടുക്കും. ബംഗ്ലദേശിന് പിന്തുണ അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും രാഷ്ട്രപതി മുഹമ്മദ് ഷഹാബുദ്ദീനും കത്തെഴുതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'