ഡോണള്‍ഡ് ട്രംപ്  File/ AP
World

ഹോര്‍മൂസിന്റെ പേര് 'ട്രംപ് കടലിടുക്ക്' എന്നു മാറ്റണം; നിര്‍ദേശവുമായി യുഎസ് പ്രസിഡന്റ്

നേരത്തെ ഹോര്‍മുസ് കടലിടുക്കിനെ 'പുതിയ യുഎസ് ടെറിട്ടറി' എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ പേര് 'ട്രംപ് കടലിടുക്ക്' എന്നു മാറ്റണമെന്ന നിര്‍ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മൂസ് കടലിടുക്ക് നിലവില്‍ അമേരിക്കയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. അതിനാല്‍ ജലപാതയ്ക്ക് ട്രംപ് കടലിടുക്ക് എന്ന് പുനര്‍നാമകരണം നടത്തിയാലോ എന്നാണ് തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ചോദിച്ചിരിക്കുന്നത്.

ഇറാനുമായുള്ള സംഘര്‍ഷത്തിനിടെ നേരത്തെ ഹോര്‍മുസ് കടലിടുക്കിനെ 'പുതിയ യുഎസ് ടെറിട്ടറി' എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഈ ബാനര്‍ പതിച്ച മാപ്പ് ട്രംപ് പങ്കുവെയ്ക്കുകയും, വൈറ്റ് ഹൗസ് അത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് കടലിടുക്കിന് സ്വന്തം പേര് നല്‍കിയാലോ എന്ന് ആരാഞ്ഞുകൊണ്ട് ട്രംപ് രംഗത്തെത്തിയത്.

ഹോര്‍മുസ് ഇപ്പോള്‍ യു എസിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. അതിനാല്‍ ഹോര്‍മൂസിന്റെ പേര് ട്രംപ് കടലിടുക്ക് എന്ന് മാറ്റിയാല്‍ യുഎസിനെപ്പോലെ ഇത് എക്കാലത്തേക്കാളും തരംഗമായി മാറുമെന്നും ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഹോര്‍മുസിന്റെ അധികാരത്തെ ചൊല്ലി ഇറാനും യുഎസും തമ്മില്‍ തര്‍ക്കം മുറുകുകയും വീണ്ടും ആക്രമണം ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന.

US President proposes, name of Hormuz should be changed to 'Trump Strait'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചികിത്സ തേടിയെത്തിയ രോഗിയോട് കയര്‍ത്ത് സംസാരിച്ച സംഭവം: ഡോക്ടര്‍ക്കെതിരെ നടപടി, സ്ഥലംമാറ്റി

ഭാര്യ കേസ് കൊടുത്തതിന്റെ വൈരാഗ്യം; അമ്മായിയമ്മയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറി, മരുമകനെതിരെ കേസ്

മരിച്ചവരുടെ അക്കൗണ്ടിലേക്ക് ക്ഷേമപെന്‍ഷന്‍ കൈമാറി, അടിമാലി പഞ്ചായത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തി

പ്രേമലുവിന് ശേഷം രണ്ട് വര്‍ഷം അതിഭീകര ഗ്യാപ്പ് വന്നു; കാരണം പലതാണ്; തുറന്നു പറഞ്ഞ് അഖില ഭാര്‍ഗവന്‍

10 രൂപയ്ക്ക് പ്രഭാത ഭക്ഷണം, 20 രൂപയ്ക്ക് ഊണ്; കൊച്ചി മോഡല്‍ ഇന്ദിര ക്യാന്റീന്‍ ഇനി കൊല്ലത്തും