നെപ്പോളിയന്റെ തോക്കുകള്‍ ലേലത്തില്‍ വിറ്റത് 15 കോടിക്ക്  
World

ജീവനൊടുക്കാന്‍ നെപ്പോളിയന്‍ കാത്തുവച്ച തോക്കുകള്‍; ലേലത്തില്‍ നേടിയത് 15 കോടി

എന്നാല്‍ ലേലത്തിലെടുത്തയാളുടെ വിവരം ലേലക്കമ്പനി പരസ്യപ്പെടുത്തിയില്ല.

സമകാലിക മലയാളം ഡെസ്ക്

പാരീസ്: ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണപാര്‍ട്ട് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കാന്‍ ഉദ്ദേശിച്ചിരുന്ന രണ്ട് തോക്കുകള്‍ ലേലത്തില്‍ പോയത് 15 കോടിയിലധികം രൂപയ്ക്ക്. എന്നാല്‍ ലേലത്തിലെടുത്തയാളുടെ വിവരം ലേലക്കമ്പനി പരസ്യപ്പെടുത്തിയില്ല.

ഫ്രാന്‍സിലെ സാംസ്‌കാരിക മന്ത്രാലയം അടുത്തിടെ ഈ തോക്കുകളെ ദേശീയ സമ്പത്ത് ആയി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ലേലം നടന്നത്. സ്വര്‍ണവും വെള്ളിയും കൊണ്ട് അലങ്കരിച്ച തോക്കുകള്‍ കൊത്തുപണികളുടെ പ്രൗഡി വിളിച്ചോതുന്നതാണ്‌.

1814 ഏപ്രില്‍ 12ന് തന്റെ സൈന്യം വിദേശശക്തികളോട് പരാജയപ്പെട്ട് അധികാരം നഷ്ടമായതോടെ ഈ തോക്കുകള്‍ ഉപയോഗിച്ച് അദ്ദേഹം ജീവനൊടുക്കാന്‍ ആഗ്രഹിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഗ്രാന്‍ഡ് സ്‌ക്വയര്‍ അര്‍മാന്‍ഡ് തോക്കുകളില്‍ നിന്ന് വെടിമരുന്ന് നീക്കം ചെയ്തതോടെയാണ് അത് നടക്കാതെ പോയത്. പകരം നെപ്പോളിയന്‍ വിഷം കഴിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. പിന്നീട് തന്നോടുകാണിച്ച വിശ്വസ്തതയ്ക്ക് നന്ദി അറിയിച്ച് പിസ്റ്റളുകള്‍ നെപ്പോളിയന്‍ ഗ്രാന്‍ഡ് സ്‌ക്വയറിന് നല്‍കുകയായിരുന്നു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1815 ഒക്ടോബറില്‍, നെപ്പോളിയനെ ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു വിദൂര ദ്വീപായ സെന്റ് ഹെലീനയിലേക്ക് നാടുകടത്തി. 1821 മെയ് 5-ന് അവിടെ വെച്ച് അദ്ദേഹം അന്തരിച്ചു. അന്ന് അദ്ദേഹത്തിന് 51 വയസ്സായിരുന്നു. വിഷം കഴിച്ചതാണെന്നതിന് തെളിവുകളില്ലെങ്കിലും അദ്ദേഹത്തിന്റെ മരണകാരണം വയറ്റിലെ അര്‍ബുദമാണെന്ന് പറയപ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT