പ്രതിഷേധക്കാര്‍ വരച്ച അലക്‌സി നവാല്‍നിയുടെ ചിത്രം മായ്ക്കുന്ന റഷ്യന്‍ ഉദ്യോഗസ്ഥര്‍/എഎഫ്പി 
World

നവാല്‍നി 19 വര്‍ഷം കൂടി ജയിലില്‍; പുടിന്റെ വിമര്‍ശകന് എതിരെ തീവ്രവാദക്കുറ്റം

റഷ്യയിലെ പ്രതിപക്ഷ നേതാവും പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശനകനുമായ അലക്‌സി നവാല്‍നിക്ക് 19 വര്‍ഷം കൂടി തടവ് ശിക്ഷ വിധിച്ച് കോടതി

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: റഷ്യയിലെ പ്രതിപക്ഷ നേതാവും പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശനകനുമായ അലക്‌സി നവാല്‍നിക്ക് 19 വര്‍ഷം കൂടി തടവ് ശിക്ഷ വിധിച്ച് കോടതി. തീവ്രവാദ പ്രവര്‍ത്തനത്തിനാണ് പുതിയ ശിക്ഷ. നിലവില്‍ 9 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് നവാല്‍നി. വഞ്ചനാക്കുറ്റം, കോടതിലക്ഷ്യം എന്നീ കുറ്റങ്ങള്‍ക്കാണ് നിലവില്‍ ശിക്ഷ അനുഭവിക്കുന്നത്. 

നവാല്‍നിയുടെ അഴിമതി വിരുദ്ധ സംഘടന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് എന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. ഇരുപത് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ താന്‍ ഇതിനോടകം തന്നെ നീണ്ട തടവ് ശിക്ഷ അനുഭവിക്കുകയാണെന്ന് നവാല്‍നി കോടതിയില്‍ ചൂണ്ടിക്കാട്ടി. 

47കാരനായ നവാല്‍നിക്ക് എതിരെ പുടിന്‍ സര്‍ക്കാര്‍ നിരന്തരം വ്യാജ കേസുകള്‍ എടുക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുന്നത്. ക്രിമിനലുകളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലാണ് 2021മുതല്‍ നവാല്‍നിയെയും പാര്‍പ്പിച്ചിരിക്കുന്നത്. 2020ല്‍ രാസായുധ പ്രയോഗത്തില്‍ നിന്ന് നവാല്‍നി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT