J D vance A P
World

സമാധാന ചര്‍ച്ച അട്ടിമറിക്കപ്പെട്ടത് വാന്‍സിന് വന്ന ആ ഫോണ്‍കോള്‍; ആരോപണവുമായി ഇറാന്‍

യുദ്ധത്തിലൂടെ നേടാന്‍ കഴിയാത്തത് ചര്‍ച്ചാ മേശയില്‍ നേടാനാണ് അമേരിക്ക ശ്രമിച്ചതെന്നും അരാഗ്ചി കുറ്റപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: പാകിസ്ഥാനില്‍ വെച്ചു നടന്ന പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചയ്ക്കിടെ, യുഎസ് സംഘത്തെ നയിച്ച വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന് വന്ന ഫോണ്‍കോളാണ് ചര്‍ച്ചയുടെ ഫലം അട്ടിമറിക്കപ്പെട്ടതെന്ന് ഇറാന്‍. ചര്‍ച്ചകള്‍ക്കിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാന്‍സുമായി നടത്തിയ ഒരു ഫോണ്‍ കോള്‍, ഇറാന്‍-യുഎസ് സംഘര്‍ഷത്തില്‍ വഴിത്തിരിവാകാവുന്ന കാര്യത്തെ പാളം തെറ്റിച്ചു. ടെഹ്റാന്‍ ആരോപിച്ചു.

പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ 21 മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സമവായത്തിലെത്താനാകാതെ ചര്‍ച്ചകള്‍ അവസാനിച്ചത്. ഒരു കരാറിലും ഏര്‍പ്പെടാനാകാതെ, ജെ ഡി വാന്‍സ് ഇസ്ലാമാബാദ് വിട്ട് മണിക്കൂറുകള്‍ക്ക് ശേഷം, എക്സിലെ കുറിപ്പിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി ഈ ആരോപണം ഉന്നയിച്ചത്.

'യോഗത്തിനിടെ നെതന്യാഹു വാന്‍സുമായി നടത്തിയ ഫോണ്‍ സംഭാഷണം യുഎസ്-ഇറാന്‍ ചര്‍ച്ചകളില്‍ നിന്ന് ഇസ്രയേലിന്റെ താല്‍പ്പര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.' അരാഗ്ചി എഴുതി. യുദ്ധത്തിലൂടെ നേടാന്‍ കഴിയാത്തത് ചര്‍ച്ചാ മേശയില്‍ നേടാനാണ് അമേരിക്ക ശ്രമിച്ചതെന്നും അരാഗ്ചി കുറ്റപ്പെടുത്തി.

പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ചര്‍ച്ചകളില്‍ ഇറാന്‍ നല്ല ശുഭാപ്തി വിശ്വാസത്തോടെയാണ് പങ്കെടുത്തത്. വാന്‍സ് പോകുന്നതിന് മുമ്പു നടത്തിയ വാര്‍ത്താസമ്മേളനം അനാവശ്യമായിരുന്നു. രാജ്യത്തിന്റെ താല്‍പ്പര്യവും പരമാധികാരവും സംരക്ഷിക്കാന്‍ ഇറാന്‍ എല്ലാക്കാലത്തും പ്രതിജ്ഞാബദ്ധരായിരിക്കും. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

സമാധാന ചര്‍ച്ചകള്‍ക്കിടെ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഫോണ്‍കോള്‍ വാന്‍സിന് വന്ന കാര്യം വാഷിങ്ടണ്‍ നിഷേധിച്ചിട്ടില്ല. സമാധാന ചര്‍ച്ചകള്‍ക്കായി പശ്ചിമേഷ്യന്‍ മേഖലയില്‍ അമേരിക്ക രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ വെടിനിര്‍ത്തല്‍ വന്ന് ഒമ്പത് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സമാധാന ചര്‍ച്ച പരാജയപ്പെട്ടത് മേഖലയില്‍ വീണ്ടും അനിശ്ചിതാവസ്ഥയ്ക്ക് വഴിതെളിച്ചിട്ടുണ്ട്.

Iran said that during the Middle East peace talks held in Pakistan, the outcome of the talks was sabotaged by a phone call to Vice President J.D. Vance, who led the US delegation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസിന് വീഴ്ചയില്ല, ആരോപണങ്ങള്‍ ഡിവൈഎസ്പി അന്വേഷിക്കും, കുറഞ്ഞ ശിക്ഷ ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്നത് ശരിയല്ല: ആലപ്പുഴ എസ് പി

'എന്തോരം ഗ്രാമങ്ങള്‍ രക്ഷിച്ചായാളാ, നിങ്ങക്കീ ഗതി വന്നല്ലോ രക്ഷകാ..'; ട്രോളുകള്‍ ഏറ്റുവാങ്ങി വിജയ്‌യുടെ ഓട്ടം

കുറഞ്ഞ ബജറ്റിൽ പ്രീമിയം ലുക്ക്; 5 സ്റ്റൈലിഷ് എസ്‌യുവികൾ

രാജീവ് ചന്ദ്രശേഖറിന് 55,588 വോട്ട്, കോണ്‍ഗ്രസ് 29,499; അയ്യായിരം വോട്ടിന് ഞാന്‍ ജയിക്കും: ശിവന്‍കുട്ടി

'വനിതാ സംവരണമല്ല, മണ്ഡലപുനര്‍നിര്‍ണയമാണ് പ്രശ്‌നം': കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി

SCROLL FOR NEXT