ബെഞ്ചമിന്‍ നെതന്യാഹു AP
World

'ഭാവിയില്‍ അമേരിക്ക ശത്രുപക്ഷത്തായേക്കാം, ഇന്ത്യ ഒരു ചെറിയ രാജ്യമല്ല'; ബന്ധം വിപുലപ്പെടുത്തണമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്

പുതിയ സുരക്ഷാ നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു നെതന്യാഹു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ടെല്‍ അവീവ്: ഡോണള്‍ഡ് ട്രംപിന് ശേഷം ഭാവിയില്‍ ഇസ്രയേലിനോട് ശത്രുതയുള്ള ഒരു പ്രസിഡന്റ് വന്നേക്കാമെന്നും, അതു മുന്നില്‍ക്കണ്ട് രാജ്യത്തിന്റെ നില ഭദ്രമാക്കാന്‍ ഉതകുന്ന നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പുള്ള സമയം പരമാവധി പ്രയോജനപ്പെടുത്തണം. അതോടൊപ്പം ഭാവിയില്‍ നേരിട്ടേക്കാവുന്ന വെല്ലുവിളി മുന്‍നിര്‍ത്തി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ സഖ്യങ്ങള്‍ രൂപവല്‍ക്കരിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 27ന് നടക്കാനിരിക്കുന്ന ഇസ്രയേല്‍ തെരഞ്ഞെടുപ്പിന് മുമ്പായി, തന്റെ പുതിയ സുരക്ഷാ നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു നെതന്യാഹു. അമേരിക്കന്‍ നയങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന സാധ്യത മുന്നില്‍ക്കണ്ട്, ട്രംപിന്റെ പ്രസിഡന്‍സി കാലാവധിയുടെ ശേഷിക്കുന്ന വര്‍ഷങ്ങള്‍ ഇസ്രയേലിന്റെ നില ഭദ്രമാക്കാന്‍ ഉപയോഗിക്കണം. ഒന്നാമതായി, അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങളിലായാലും ഈ വര്‍ഷങ്ങളില്‍ നമുക്ക് കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ട്.' നെതന്യാഹു പറഞ്ഞു.

'രണ്ടാമത്തെ കാര്യം മറ്റ് സഖ്യങ്ങള്‍ രൂപീകരിക്കുക എന്നതാണ്. നമ്മുടെ മേഖലയിലുള്ളതും പുറത്തുള്ളതുമായ പല രാജ്യങ്ങളുമായും. അതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് ഞാനിപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യ ഒരു ചെറിയ രാജ്യമേയല്ല, അതുപോലെ മറ്റ് പല രാജ്യങ്ങളുമുണ്ട്' ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു. ലാറ്റിന്‍ അമേരിക്കയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇസ്രയേലിന്റെ ബന്ധം വിപുലീകരിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തണമെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി.

'ലാറ്റിന്‍ അമേരിക്കയില്‍ വലിയൊരു മാറ്റം നടന്നുകൊണ്ടിരിക്കുകയാണ്. ബ്രസീലില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വലിയൊരു മാറ്റം ഉണ്ടായേക്കാം. നമ്മള്‍ നമ്മുടെ സഖ്യങ്ങളുടെ നിര വിപുലീകരിക്കുകയും, എല്ലാവര്‍ക്കും പ്രയോജനകരമാകുന്ന തരത്തില്‍ നമ്മുടെ ശേഷികള്‍ വികസിപ്പിക്കുകയും വേണം' എന്ന് കൂട്ടിച്ചേര്‍ത്തു. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് ബിഡിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുമുമ്പായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന.

Netanyahu warns of potentially hostile future US President, calls for alliances with India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ശക്തമാകുന്നു, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത

ടൂറിസ്റ്റ് ഗൈഡ് ആകാൻ ആഗ്രഹമുണ്ടോ?; 168 സീറ്റുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഒലിച്ചുപോയത് അഞ്ചുലക്ഷം കോടി രൂപ, കൂപ്പുകുത്തി ഓഹരി വിപണി; പൊള്ളി ബാങ്ക് ഓഹരികള്‍

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി; കേസെടുത്തു

ഒരു ആഴ്ച സിഗരറ്റ് ഒഴിവാക്കാൻ കഴിയുമോ? ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ അറിയൂ!