നിയുക്ത അമേരിക്കൻ വൈസ് പ്രസിഡൻറ് കമല ഹാരിസ് മുഖചിത്രമായ വോഗ് മാസികയുടെ പുതിയ ലക്കം വിവാദത്തിൽ. വോഗിന്റെ ഫെബ്രുവരി ലക്കമാണ് ഇപ്പോൾ കനത്ത വിമർശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. കറുത്ത വംശജയായ കമലയെ ഫോട്ടോയിൽ വെളിപ്പിച്ചുവെന്നാണ് പ്രധാന വിമർശനം. കമലയെ വൈറ്റ് വാഷ് ചെയ്തിരുക്കുന്നുവെന്നാണ് ട്വിറ്ററിലടക്കം ഉയരുന്ന ആക്ഷേപം.
കമലയുടേതായി രണ്ട് ഫോട്ടോകളാണ് വോഗ് പുറത്തുവിട്ടിരിക്കുന്നത്. ഒട്ടും പ്രൊഫഷണിലസം ഇല്ലാതെയാണ് കമലയുടെ ചിത്രം എടുത്തതെന്നും രു സാധാരണ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നെങ്കിൽ പോലും ഇതിലും മികച്ച ചിത്രങ്ങൾ ലഭിക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ചിത്രങ്ങൾ വെളുപ്പിച്ചതിലുപരി വളരെ ഇൻഫോർമലായ പശ്ചാത്തലത്തിൽ ഫോട്ടോ സെറ്റ് ചെയ്തതതിനെതിരെയും വിമർശനമുണ്ട്.
കമല എസ്‌പ്രെസോ നിറമുള്ള ബ്ലേസർ, കറുത്ത പാന്റ്സ്, കൺവേർസ് സ്‌നീക്കർ എന്നിവ ധരിച്ച് പിങ്കും പച്ചയും ചേർന്ന ബാക്ക്ഗ്രൗണ്ടിന് മുന്നിൽ നിൽക്കുന്നതാണ് ഒരു ചിത്രം. പൗഡർ ബ്ലൂ നിറത്തിലുള്ള ബ്ലേസർ അണിഞ്ഞ് കൈകൾ കെട്ടി നിൽക്കുന്ന ചിത്രമാണ് മറ്റൊന്ന്. ട്വിറ്ററിൽ പ്രതികരിച്ച ചിലർ തങ്ങളുടെ ഫോണിലുള്ള കമലയുടെ മികച്ച ചിത്രങ്ങൾ ഷെയർ ചെയ്താണ് മാസികയ്ക്ക് നേരെ വിരൽചൂണ്ടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates