New Kiswa draped at the Holy Kaaba in Mecca SPA/X
World

വെള്ളിനൂലുകളില്‍ 68 ഖുറാന്‍ വാക്യങ്ങള്‍, 1,415 കിലോ തൂക്കം, പുതിയ കിസ്‌വ അണിഞ്ഞ് കഅബ (വിഡിയോ )

154 ജോലിക്കാർ ചേർന്നാണ് വളരെ സൂഷ്മതയോടെ പുതിയ കിസ്‌വ വിശുദ്ധ കഅബയിൽ അണിയിച്ചത്. ഒരു കിസ്‌വ നിര്‍മിക്കാന്‍ രണ്ടര കോടിയിലേറെ റിയാല്‍ ആണ് ചെലവ് ആയി വരുക.

സമകാലിക മലയാളം ഡെസ്ക്

മക്ക: മുസ്ലിം മത വിശ്വാസികളുടെ പുണ്യസ്ഥലമായ മക്കയിലെ വിശുദ്ധ കഅബയിൽ പുതിയ കിസ്‌വ അണിയിച്ചു. ഇന്ന് പുലര്‍ച്ചയോടെ ആണ് പുതിയ കിസ്‌വ അണിയിച്ചത്. മക്ക, മദീന വിശുദ്ധ പള്ളികളുടെ ജനറല്‍ പ്രസിഡന്‍സി ചടങ്ങിന് നേതൃത്വം വഹിച്ചു. ഇന്നലെ വൈകിട്ടോടെയാണ് കിങ് അബ്ദുല്‍ അസീസ് കിസ്‌വ നിര്‍മാണ കോംപ്ലക്‌സില്‍ നിന്ന് പ്രത്യേക വാഹനങ്ങളില്‍ ആണ് പുതിയ കിസ്‌വ ഹറമിലെ മതാഫിലെത്തിച്ചത്.

ഏകദേശം 11 മാസം എടുത്താണ് പുതിയ കിസ്‌വ നിർമിച്ചത്. 24 കാരറ്റ് സ്വര്‍ണ്ണ പൂശിയ വെള്ളി നൂലുകളില്‍ 68 ഖുറാന്‍ വാക്യങ്ങള്‍ എംബ്രോയിഡറി ആയി കിസ്‌വയിൽ എഴുതിച്ചേർത്തിട്ടുണ്ട്. 410 കിലോ പ്രകൃതിദത്തമായ പട്ടുനൂൽ, 120 കിലോ സ്വര്‍ണ നൂലുകളും 100 കിലോ വെള്ളി നൂലുകളും 60 കിലോ വെള്ളിയും ഉപയോഗിച്ചാണ് പുതിയ കിസ്‌വ നിർമിച്ചിരിക്കുന്നത്. 1,415 കിലോയോളം തൂക്കം കിസ്‌വയ്ക്ക് ഉണ്ടാകും. കിസ്‌വയ്‌ക്കായി എട്ട് പ്രത്യേക നെയ്ത്ത് യന്ത്രങ്ങൾ ഉപയോഗിച്ച് സ്വർണ്ണം പൂശിയ 54 പ്രത്യേക കഷ്ണങ്ങളും നിർമ്മിച്ചു. 154 ജോലിക്കാർ ചേർന്നാണ് വളരെ സൂഷ്മതയോടെ പുതിയ കിസ്‌വ വിശുദ്ധ കഅബയിൽ അണിയിച്ചത്. ഒരു കിസ്‌വ നിര്‍മിക്കാന്‍ രണ്ടര കോടിയിലേറെ റിയാല്‍ ആണ് ചെലവ് ആയി വരുക.

വിശുദ്ധ കഅബയിൽ അണിയിച്ച കിസ്‌വ പതിവു പോലെ ഹജിനു മുന്നോടിയായി ഉയർത്തിക്കെട്ടിയിട്ടുണ്ട്. തറനിരപ്പില്‍ നിന്ന് മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കിസ്‌വ ഉയര്‍ത്തിയത്. ഉയര്‍ത്തിക്കെട്ടിയ ഭാഗത്ത് തൂവെള്ള പട്ടുതുണി കൊണ്ട് മൂടിയിട്ടുണ്ട്. കടുത്ത തിരക്കിനിടെ ഹജ് തീര്‍ഥാടകര്‍ കിസ്‌വ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നത്. അതേസമയം, നിലവിലുള്ള പഴയ കിസ്വയിലെ സ്വര്‍ണ്ണം പൂശിയ ഭാഗങ്ങള്‍ നീക്കം ചെയ്യുന്ന ജോലി ഹിജ്‌റ 29-ാം തിയതി ബുധനാഴ്ച അസര്‍ നമസ്‌കാരത്തിന് ശേഷം നടക്കും.

A new Kiswa, the cloth that drapes the Kaaba in Mecca, has been installed. The installation took place on the first day of the Islamic New Year (1 Muharram 1447 AH), which coincides with June 26, 2025. The ceremony involved replacing the old Kiswa with a new one crafted from silk and adorned with Quranic verses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

SCROLL FOR NEXT