ക്ലോഡിയ ഗോള്‍ഡിന്‍/നൊബേല്‍ കമ്മിറ്റി ട്വീറ്റ് ചെയ്ത ചിത്രം 
World

ക്ലോഡിയ ഗോള്‍ഡിന് ധനതത്വശാസ്ത്ര നൊബേല്‍; പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിത

തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ സ്വാധീനം സംബന്ധിച്ചുള്ള പഠനങ്ങളാണ് ക്ലോഡിയയെ നൊബേലിന് അര്‍ഹയാക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്


സ്‌റ്റോക്‌ഹോം: ധനതത്വ ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം അമേരിക്കന്‍ ധനതത്വ ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്‍ നേടി.തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ സ്വാധീനം സംബന്ധിച്ചുള്ള പഠനങ്ങളാണ് ക്ലോഡിയയെ നൊബേലിന് അര്‍ഹയാക്കിയത്. ധനതത്വ ശാസ്ത്രത്തില്‍ പുരസ്‌കാരത്തിന് അര്‍ഹയാകുന്ന മൂന്നാമത്തെ സ്ത്രീയാണ് ക്ലോഡിയ ഗോള്‍ഡിന്‍.

പുരസ്‌കാരം തന്നെ അ്ത്ഭുതപ്പെടുത്തിയെന്ന് ക്ലോഡിയ ഗോള്‍ഡിന്‍ പ്രതികരിച്ചു. ഒരു ദശലക്ഷം ഡോളറിനൊപ്പം 18 കാരറ്റ് സ്വര്‍ണമെഡലും ഡിപ്ലോമയും നല്‍കും. ക്ലോഡിയ ഗോള്‍ഡിന്‍ നടത്തിയ കണ്ടെത്തലുകള്‍ സാമ്പത്തിക രംഗത്തെ വലിയ പ്രത്യാഘാതങ്ങളാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ജൂറി വിലയിരുത്തി. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT