പ്രതീകാത്മക ചിത്രം 
World

റഷ്യയിൽ പരിധിയില്ലാതെ ഇന്‍റര്‍നെറ്റ്; യുദ്ധത്തിന് പോകാൻ മടി, പോൺ വിഡിയോ കണ്ട് സമയം കളഞ്ഞ് ഉത്തര കൊറിയന്‍ സൈനികര്‍

ഉത്തര കൊറിയയില്‍ നിന്ന് 7000-ത്തിലേറെ സൈനികരാണ് റഷ്യയില്‍ എത്തിയത്

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ എത്തിയ ഉത്തര കൊറിയന്‍ സൈനികര്‍ പോണ്‍ വീഡിയോകള്‍ക്ക് അടിമകളായെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍റര്‍നെറ്റ് പരിധികളില്ലാതെ ഉപയോഗിക്കാന്‍ അവസരം കിട്ടിയതോടെ സൈനികര്‍ യുദ്ധത്തിന് പോകുന്നതിന് പകരം പോണ്‍ വീഡിയോകളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര കൊറിയയില്‍ നിന്ന് 7000-ത്തിലേറെ സൈനികരാണ് റഷ്യയില്‍ എത്തിയത്. ഇതില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ പോണ്‍ വീഡിയകള്‍ക്ക് അടിമകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാകുന്ന സാഹചര്യത്തിലാണ് യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയെ സഹായിക്കാനായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സൈന്യത്തെ അയച്ചത്

കിഴക്കന്‍ റഷ്യയിലെ അഞ്ച് വ്യത്യസ്ത ഇടങ്ങളിലായാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയതെന്ന് യുക്രൈന്‍ ഇന്റലിജന്‍സ് ഏജന്‍സി അറിയിച്ചു. എകെ-12 തോക്കുകളും മോര്‍ട്ടാര്‍ റൗണ്ടുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കൊറിയന്‍ സൈന്യത്തെ റഷ്യ യുക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT