പിടിഐ ചിത്രം 
World

ഒമൈക്രോണിന്റെ വ്യാപനശേഷി കൂടി; പുതിയ വകഭേദങ്ങൾ ഇനിയും രൂപപ്പെടാം; മുന്നറിയിപ്പ്

വാക്സീനുകൾ എല്ലായിടങ്ങളിലും വിതരണം ചെയ്‌തു ജനത്തിന്റെ ആരോഗ്യനില ഉയർത്താമെന്നും പഠനം പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സാൻ ഫ്രാൻസിസ്‌കോ : ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപനശേഷി മുൻ വകഭേദങ്ങളെക്കാൾ വേഗത്തിലായതായി പഠനം. പുതിയ വകഭേദങ്ങൾ ഇനിയും രൂപപ്പെടാം. അവ ഇപ്പോഴുള്ളതിലും അപകടകാരികളായ വകഭേദങ്ങളായി തീർന്നേക്കാമെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. 

സാൻ ഫ്രാൻസിസ്‌കോയിലെ കലിഫോർണിയ സർവകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.  കോവിഡിൽ നിന്നും ലോകത്തിന് ഉടനൊന്നും മുക്തരാകാൻ സാധിക്കില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. കോവിഡിനെ പനിപോലെ കണക്കാക്കി ചികിത്സ നൽകുന്നതിന് പല രാജ്യങ്ങളും നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ഒമൈക്രോണിന്റെ വ്യാപന ശേഷി വൻതോതിൽ വർധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. 

വാക്സീനുകൾ എല്ലായിടങ്ങളിലും വിതരണം ചെയ്‌തു ജനത്തിന്റെ ആരോഗ്യനില ഉയർത്താമെന്നും പഠനം പറയുന്നു. മരണനിരക്കും കുറയ്ക്കാൻ സാധിക്കും. അതിനാൽ വാക്സീൻ ബൂസ്റ്ററുകൾ സ്വീകരിക്കാൻ ജനം മടിക്കരുതെന്നും ഗവേഷകർ നിർദേശിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT