ആന്ദ്രെയ് ബോട്ടികോവ്/ ട്വിറ്റര്‍ 
World

റഷ്യയുടെ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞരില്‍ ഒരാള്‍ കൊല്ലപ്പെട്ടു

റഷ്യയുടെ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്ത സംഘത്തിലുണ്ടായിരുന്ന ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്ത സംഘത്തിലുണ്ടായിരുന്ന ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് V വികസിപ്പിച്ച സംഘത്തിലുണ്ടായിരുന്ന ആന്ദ്രെയ് ബോട്ടികോവിനെയാണ്(47) മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് കുരുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റഷ്യന്‍ പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് ഇരുപത്തൊന്‍പതുകാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് മാത്തമാറ്റിക്‌സില്‍ മുതിര്‍ന്ന ഗവേഷകനായി ജോലി ചെയ്തിരുന്ന ബോട്ടികോവിനെ വ്യാഴാഴ്ചയാണ് സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

തര്‍ക്കത്തിനൊടുവില്‍ ബെല്‍റ്റ് ഉപയോഗിച്ച് ഇയാള്‍ ബോട്ടികോവിന്റെ കഴുത്തു ഞെരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ ഭാഷ്യം. കൊലപാതകത്തിനു പിന്നാലെ ഇയാള്‍ സ്ഥലം വിട്ടു. അധികം വൈകാതെ തന്നെ അക്രമിയെ അറസ്റ്റ് ചെയ്തു. മുന്‍പ് ക്രിമിനല്‍ റെക്കോര്‍ഡ് ഉള്ളയാളാണ് അക്രമി. കൊലപാതകക്കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണെന്നു റഷ്യ അറിയിച്ചു.

വാക്‌സിന്‍ വികസിപ്പിച്ചതിന്റെ പേരില്‍ 2021ല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് ഫോര്‍ ദി ഫാദര്‍ലാന്‍ഡ് പുരസ്‌കാരം നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ബോട്ടികോവിനെ ആദരിച്ചിരുന്നു. ബോട്ടികോവ് അടങ്ങിയ 18 അംഗ സംഘമാണ് 2020ല്‍ സ്പുട്‌നിക് V വികസിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT