അഫ്​ഗാനിലെ ഒരു സ്വകാര്യ സർവകലാശാലയിലെ ക്ലാസ് മുറി / ട്വിറ്റർ 
World

പെണ്‍കുട്ടികള്‍ എന്‍ട്രന്‍സ് എഴുതേണ്ട; ഉത്തരവിറക്കി അഫ്ഗാന്‍ ഭരണകൂടം

പുരുഷ വിദ്യാര്‍ത്ഥികളെ മാത്രം എന്‍ട്രന്‍സില്‍ തെരഞ്ഞെടുത്താല്‍ മതിയെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്


കാബൂള്‍: ആണ്‍കുട്ടികള്‍ മാത്രം സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ എഴുതിയാല്‍ മതിയെന്ന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍. അഫ്ഗാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് തീരുമാനം. നാഷണല്‍ എക്‌സാമിനേഷന്‍ അതോറിട്ടി ഓഫ് അഫ്ഗാനിസ്ഥാനാണ് ( നെക്‌സ) ഇക്കാര്യം അറിയിച്ചത്. 

പുരുഷ വിദ്യാര്‍ത്ഥികളെ മാത്രം ഈ വര്‍ഷം എന്‍ട്രന്‍സില്‍ തെരഞ്ഞെടുത്താല്‍ മതിയെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പരീക്ഷയില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പാണ്. നാഷണല്‍ എക്‌സാമിനേഷന്‍ അതോറിട്ടിക്ക് ഇതില്‍ പങ്കൊന്നുമില്ലെന്ന് നെക്‌സ വിശദീകരിച്ചു.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം നിരോധിച്ചുകൊണ്ട് 2022 മാര്‍ച്ചില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നതും നിരോധിച്ചിരുന്നു. സ്ത്രീകള്‍ മനുഷ്യാവകാശ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതും താലിബാന്‍ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. 

എന്‍ട്രന്‍സ് പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കി വിലക്കേര്‍പ്പെടുത്തിയ നടപടി വ്യാപക വിമര്‍ശനത്തിനും വിധേയമായിട്ടുണ്ട്. സമൂഹത്തില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കുന്നതിന് തുല്യമാണ് നടപടിയെന്നും, ഇത് സമൂഹത്തില്‍ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്കൊപ്പം എന്ന് യു എസ് സ്‌പെഷല്‍ പ്രതിനിധി റി അമിരി ട്വിറ്ററില്‍ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലക്ഷ്യത്തിന് അടുത്തെത്തി, ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ആലോചന'; യുഎസ്

മുന്നിൽ‌ 2 പ്രവൃത്തി ദിനങ്ങൾ മാത്രം; നാമനിർദ്ദേശ പത്രിക നൽകാൻ നേതാക്കളുടെ നീണ്ട നിര; മത്സരചിത്രം തെളിയുന്നു

അന്ന് 'മഞ്ഞുമ്മൽ ബോയ്സ്', ഇന്ന് 'സൂചിമല ബോയ്'! 100 അടി താഴ്ചയിലേക്ക് വീണു; 14 മണിക്കൂർ നീണ്ട സാഹസിക രക്ഷാപ്രവർത്തനം, ഒടുവിൽ...

രാവിലെ വീട്ടിൽ നിന്നു കോളജിലേക്ക് പോയി, തിരിച്ചെത്തിയില്ല; എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ

ഡോ. വന്ദന ദാസ് കൊലക്കേസ്, ശിക്ഷാവിധി ഇന്ന്

SCROLL FOR NEXT