'പരാതി നല്‍കിയത് വെള്ളരി പ്രാവുകള്‍, കൊടും ഭീകരന്‍ ടിജി മോഹന്‍ദാസിന് ജാമ്യം'; കുറിപ്പുമായി കെ സുരേന്ദ്രന്‍

ജന്തര്‍മന്തറിലെ പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലണമെന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം
tg mohandas, k surendran
ടിജി മോഹന്‍ദാസ്, കെ സുരേന്ദ്രന്‍File Photos
Updated on
1 min read

കൊച്ചി: ജന്തര്‍മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ചെന്ന കേസില്‍ ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസിന് ജാമ്യമനുവദിച്ചതില്‍ കുറിപ്പുമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെ സുരേന്ദ്രന്‍. കേരളം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ 'കൊടും ഭീകരന്‍' ടിജി മോഹന്‍ദാസിന് കോടതി ജാമ്യം അനുവദിച്ചുവെന്നാണ് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സമാധാനത്തിന്റെ വെള്ളരിപ്രാവുകളായ എസ്ഡിപിഐ അടക്കമുള്ള സംഘടനാനേതാക്കളുടെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തിങ്കളാഴ്ച ടിജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, അന്വേഷണത്തോട് സഹകരിക്കണം, സമാനമായ കുറ്റകൃത്യങ്ങളില്‍ ഇനി ഏര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് കോടതി നടപടി.

ഡല്‍ഹി ജന്തര്‍മന്തറിലെ പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലണമെന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോനാണ് ആദ്യം പരാതി നല്‍കിയത്. പിന്നാലെ നിരവധി പേര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ പൊലീസ് ടിജി മോഹന്‍ദാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ പരാതികളെത്തി മൂന്നാം ദിവസമാണ് കേസെടുത്തത്.

ജൂലൈ 29നാണ് കലാപാഹ്വനത്തിന് കേസെടുത്തത്. ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ടി ജി മോഹന്‍ ദാസ് നടത്തിയത് ഹീനമായ പരാമര്‍ശങ്ങളാണ്. അശ്ലീലവും അധിക്ഷേപവും നിറച്ച വിഡിയോകള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനല്‍ വഴി വിഡിയോകള്‍ പ്രചരിപ്പിച്ചെന്നായിരുന്നു എഫ്‌ഐആര്‍.

tg mohandas, k surendran
'അപ്പോ കുട്ടിയ്ക്ക് ചിരിക്കാന്‍ അറിയാം; സര്‍ക്കാര്‍ ജോലി തരപ്പെടുത്താനുള്ള തത്രപ്പാട്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം
tg mohandas, k surendran
'രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കും; സര്‍ക്കാര്‍ ആശുപത്രികളെ സ്വകാര്യ മേഖലയ്ക്കൊപ്പം എത്തിക്കും'
tg mohandas, k surendran
'തെറ്റാണെന്ന് അറിഞ്ഞിട്ടും മാധ്യമങ്ങള്‍ ആ വാര്‍ത്തയ്ക്ക് പിന്നാലെ പോകുന്നു, കുറേക്കൂടി അസത്യം കണ്ടെത്തുന്നു'
Summary

K Surendran facebook post on TG Mohandas' bail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com