World

സമൂഹമാധ്യമങ്ങളില്‍ വൈറലായി; `ഒടുവില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിന്റെ ഈ വര്‍ഷത്തെ വാക്കായി 'റിസ്'

കരിസ്മ' എന്ന വാക്കിന്റെ മധ്യഭാഗത്തു നിന്നാണ് റിസ് എന്ന വാക്കുണ്ടായതെന്നും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍:  ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിന്റെ 2023 ലെ വാക്ക് ആയി ' റിസ് ' നെ തെരഞ്ഞടുത്തു.  32,000ലധികം വോട്ടുകള്‍ നേടിയാണ് റിസ് ഒന്നാമതെത്തിയത്. ശൈലി, ആകര്‍ഷണം എന്നിങ്ങനെയാണ് ഈ വാക്കിന്റെ അര്‍ഥം. 
 
റിസ് എന്ന വാക്ക് കൂടുതലും കാണാറുള്ളത്‌
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ്. ഹാഷ്ടാഗായാണ് ഈ വാക്കുകള്‍ കൂടുതലും കാണുന്നത്. ഇന്റര്‍നെറ്റ് ഭാഷയായി യുവത്വം ആണ് കൂടുതലായി ഈ വാക്കുപയോഗിക്കുന്നതെന്നാണ് കണ്ടെത്തല്‍. 

'കറിസ്മ' എന്ന വാക്കിന്റെ മധ്യഭാഗത്തു നിന്നാണ് റിസ് എന്ന വാക്കുണ്ടായതെന്നും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് പറയുന്നു. 

ഓക്സ്ഫോര്‍ഡിന്റെ കണക്കനുസരിച്ച് 2022ലാണ് റിസ് എന്ന വാക്ക് ആദ്യമായി രേഖപ്പെടുത്തിയത്. പുതുതലമുറയുടെ റിസ് ഉണ്ടോ ഇംഗ്ലണ്ടിലെ നടന്‍ ടോം ഹോളണ്ടിനോട് ചോദിച്ചപ്പോള്‍ തനിക്ക് റിസ് ഇല്ലെന്നും എന്നാല്‍  പരിമിതമായി റിസ് ഉണ്ടെന്നുമുള്ള നടന്റെ മറുപടി വ്യാപകമായി ചര്‍ച്ച ആയിരുന്നു. എട്ട് വാക്കുകളാണ് അവസാന പട്ടികയില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നാണ് 2023ലെ ധാര്‍മികത, മാനസികാവസ്ഥ എന്നിവ പ്രകടിപ്പിക്കുന്ന വാക്കായി റിസ് തെരഞ്ഞെടുക്കുന്നത്. 

കഴിഞ്ഞ വര്‍ഷത്തെ ഓക്സ്ഫോര്‍ഡ് വേര്‍ഡ് ഓഫ് ദി ഇയര്‍ 'ഗോബ്ലിന്‍ മോഡ്' ആയിരുന്നു. നിഷേധാത്മകമായി സ്വയം ആഹ്ലാദിക്കുന്ന, അലസമായ, അല്ലെങ്കില്‍ അത്യാഗ്രഹമുള്ള പെരുമാറ്റം എന്നിങ്ങനെയായിരുന്നു ആ വാക്കിന്റെ അര്‍ഥം. 

നവംബറില്‍, കോളിന്‍സ് നിഘണ്ടു നിര്‍മ്മാതാക്കള്‍ 2023ലെ വാക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണെന്നായിരുന്നു കണ്ടെത്തിയത്. എഐ ആണ് ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ വാക്കെന്നായിരുന്നു കോളിന്‍സ് നിഘണ്ടു കണ്ടെത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT