ഷഹബാസ് ഷരീഫ്/ഫയല്‍ 
World

ഇന്ത്യയുമായുള്ള മൂന്നു യുദ്ധങ്ങളില്‍നിന്നു പാഠം പഠിച്ചു, ഇനി സമാധാനം മതി: പാകിസ്ഥാന്‍ പ്രധാനമന്ത്രി

മൂന്നു യുദ്ധങ്ങളാണ് പാകിസ്ഥാന്‍ ഇന്ത്യയുമായി നടത്തിയത്. കൂടുതല്‍ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമൊക്കെയാണ് അതിലൂടെ ഉണ്ടായത്

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള മൂന്നു യുദ്ധങ്ങളില്‍നിന്ന് പാഠം പഠിച്ചെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സമാധാനമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന്, അല്‍ അറബിയ ടെലിവിഷനുമായുള്ള അഭിമുഖത്തില്‍ പാക് പ്രധാനമന്ത്രി പറഞ്ഞു. 

മേഖലയില്‍ സമാധാനം ഉണ്ടായാല്‍ മാത്രമേ ഇന്ത്യയും പാകിസ്ഥാനും വളരാനാവൂ എന്ന് ഷെരീഫ് പറഞ്ഞു. നമുക്ക് എന്‍ജിനിയര്‍മാരും ഡോക്ടര്‍മാരും വിദഗ്ധ തൊഴിലാളികളുമുണ്ട്. ഇവരെയെല്ലാം ഉപയോഗിക്കാനാവണം, അതിന് സമാധാനമാണ് വേണ്ടത്.

സമാധാനത്തോടെ കഴിഞ്ഞ് പുരോഗതിയുണ്ടാക്കണോ അതോ തമ്മില്‍ത്തല്ലി സമയം കളയണോ എന്നു നമ്മള്‍ തന്നെ തീരുമാനിക്കണം. മൂന്നു യുദ്ധങ്ങളാണ് പാകിസ്ഥാന്‍ ഇന്ത്യയുമായി നടത്തിയത്. കൂടുതല്‍ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമൊക്കെയാണ് അതിലൂടെ ഉണ്ടായത്. ഞങ്ങള്‍ പാഠം പഠിച്ചുകഴിഞ്ഞു, ഇനി സമാധാനത്തോടെ ജീവിക്കണം. അതോടൊപ്പം യഥാര്‍ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നമുക്കു കഴിയണം.

ബോംബുകള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി വിഭവങ്ങള്‍ പാഴാക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നില്ല. ഇതാണ് പ്രധാനമന്ത്രി മോദിയെ അറിയിക്കാനുള്ളതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT