പ്രതീകാത്മക ചിത്രം 
World

സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിള്‍ മുറിഞ്ഞു?; പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് ഇല്ല!

SEA-ME-WE5(SMW5) എന്ന കേബിളിലാണ് തടസം നേരിട്ടതെന്നും പാകിസ്ഥാന്‍ തീരത്ത് നിന്നും 11 കിലോമീറ്റര്‍ അകലെയായാണ് തകരാര്‍ സംഭവിച്ചതെന്നും പാകിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ലാഹോര്‍: പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു. സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിളില്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് തടസ്സം നേരിട്ടത്. SEA-ME-WE5(SMW5) എന്ന കേബിളിലാണ് തടസം നേരിട്ടതെന്നും പാകിസ്ഥാന്‍ തീരത്ത് നിന്നും 11 കിലോമീറ്റര്‍ അകലെയായാണ് തകരാര്‍ സംഭവിച്ചതെന്നും പാകിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു.

ഇതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ രാജ്യത്തുടനീളം തടസപ്പെട്ടേക്കാമെന്നും ചിലയിടത്ത് സ്പീഡ് കുറയാമെന്നും അറിയിപ്പില്‍ പറയുന്നു. ഇന്റര്‍നെറ്റ് കേബിളിന്റെ കണ്‍സോര്‍ഷ്യവുമായി ട്രാന്‍സ്‌വേള്‍ഡ് അസോസിയേറ്റ്‌സ് ബന്ധപ്പെട്ടിട്ടുണ്ടെന്നും കൃത്യമായ കാരണം തിരിച്ചറിഞ്ഞ് എത്രയും വേഗം പരിഹരിക്കുമെന്നും താല്‍കാലികമായി പകരം സംവിധാനം ഒരുക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും എത്രയും വേഗം രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാധാരണനിലയിലാക്കാന്‍ നടപടിയുണ്ടാകുമെന്നും വകുപ്പ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിധി ഇന്ന്; പി ജയരാജനും ടിവി രാജേഷും പ്രതി പട്ടികയില്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മു 27ന് ഗുരുവായൂരില്‍; ഭക്തര്‍ക്ക് നിയന്ത്രണം

ചരിത്ര കൂടികാഴ്ച ഉറ്റുനോക്കി ലോകം;ട്രംപ്-ഷി-പുടിന്‍ ഒരേ വേദിയില്‍

എകെ ആന്റണിയുടെ ഭാര്യയുടെ പരാതി; 'ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ്'

Today's Rashi Phalam November 19|സ്വത്തു വിഭജനത്തിൽ തീരുമാനം, പുതിയ വാഹനം വാങ്ങും