അഫ്ഗാനില്‍ പാകിസ്ഥാന്റെ വ്യോമാക്രണം; 15 പേര്‍ കൊല്ലപ്പെട്ടു എക്സ്
World

അഫ്ഗാനില്‍ പാകിസ്ഥാന്റെ വ്യോമാക്രണം; 15 പേര്‍ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് താലിബാന്‍

ബര്‍മാലിലെ മുര്‍ഗ് ബസാര്‍ ഗ്രാമം പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായും വിവരമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബാര്‍മാല്‍ ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി ലാമന്‍ ഉള്‍പ്പെടെ ഏഴ് ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായുമാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഉയരുമെന്നാണ് വിവരം.

ബര്‍മാലിലെ മുര്‍ഗ് ബസാര്‍ ഗ്രാമം പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായും വിവരമുണ്ട്. വ്യോമാക്രമണം മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. വ്യോമാക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ വ്യോമാക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിര്‍ത്തിക്കടുത്തുള്ള താലിബാന്‍ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൈന്യവുമായി അടുത്ത സുരക്ഷാ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

തങ്ങളുടെ ഭൂമിയും പരമാധികാരവും സംരക്ഷിക്കുകയെന്നത് തങ്ങളുടെ നിയമപരമായ അവകാശമാണെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമക്രമണത്തിന് പിന്നാലെ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും