15 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചുമൂടി പ്രതീകാത്മക ചിത്രം
World

ചികിത്സയ്ക്ക് പണമില്ല; 15 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചുമൂടി, അറസ്റ്റ്

പോസ്റ്റ്‌മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാന്‍ കോടതി നിര്‍ദേശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. സിന്ധ് പ്രവിശ്യയിലെ നൗഷാഹ്‌രോ ഫിറോസ് സ്വദേശിയായ തയ്യബാണ് അറസ്റ്റിലായത്. മകളെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാലാണ് ഇയാള്‍ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയെ ചാക്കില്‍ പൊതിഞ്ഞ ശേഷം കുഴിച്ചു മൂടുകയായിരുന്നു. കേസില്‍ തയ്യബിനെ റിമാന്‍ഡ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ലഹോറിലെ ഡിഫന്‍സ് ബിയില്‍ നടന്ന മറ്റൊരു സംഭവത്തില്‍ വീട്ടുജോലിക്കാരിയായ 13 വയസ്സുള്ള പെണ്‍കുട്ടിയെ വിവസ്ത്രയാക്കി ക്രൂരമായി മര്‍ദിച്ചതിന് ഗൃഹനാഥനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തില്‍ ഗൃഹനാഥന്‍ ഹസാമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ഇയാളുടെ ഭാര്യ ഒളിവിലാണ്. വീട്ടില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ മര്‍ദിച്ചതെന്നും കുട്ടിയുടെ കൈയ്ക്കും മൂക്കിനും ഉള്‍പ്പെടെ സാരമായ പരുക്കുണ്ടെന്നും എഫ്‌ഐആര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍