Masood Azhar , Hafiz Saeed, Bilawal Bhutto 
World

'ഹാഫിസ് സയീദിനെയും മസൂദ് അസറിനെയും ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാർ': ബിലാവൽ ഭൂട്ടോ; എതിര്‍ത്ത് ലഷ്‌കര്‍ ഇ തയ്ബ

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് ആയ മസൂദ് അസറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ഭീകരസംഘടനകളായ ലഷ്‌കര്‍ ഇ തയ്ബ തലവന്‍ ഹാഫിസ് സയീദ്, ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ എന്നിവരെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ. പരസ്പര വിശ്വാസം വളര്‍ത്തുന്നതിന്റെ ഭാഗമായി ഇരു ഭീകരരെയും ഇന്ത്യക്ക് കൈമാറുന്നതില്‍ പാകിസ്ഥാന് എതിര്‍പ്പില്ലെന്നാണ് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി വ്യക്തമാക്കിയത്.

ഖത്തര്‍ ആസ്ഥാനമായ അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്, ന്യൂഡല്‍ഹി സഹകരിക്കാന്‍ സന്നദ്ധമായാല്‍, 'ആശങ്കയുള്ള വ്യക്തികളെ' ഇന്ത്യയ്ക്ക് കൈമാറാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് ബിലാവല്‍ ഭൂട്ടോ പറഞ്ഞത്. ഹാഫിസ് സയീദിനെയും മസൂദ് അസറിനെയും ഇന്ത്യയ്ക്ക് കൈമാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനായ ബിലാവല്‍ ഇക്കാര്യം പറഞ്ഞത്.

ലഷ്‌കര്‍ ഇ തയ്ബയും ജെയ്‌ഷെ മുഹമ്മദും നിരോധീത ഭീകരസംഘടനകളാണ്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇന്ത്യ ആവശ്യപ്പെടുന്ന ഹാഫിസ് സയീദ്. ഭീകരവാദത്തിനായി ഫണ്ട് ചെലവഴിച്ചു എന്ന കുറ്റത്തിന് ഹാഫിസ് സയീദ് 33 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് ആയ മസൂദ് അസറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെ, ഹാഫിസ് സയീദും മസൂദ് അസറും പാകിസ്ഥാനില്‍ സൈ്വര്യവിഹാരം നടത്തുകയാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. അതേസമയം ഹാഫിസ് സയീദിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറെന്ന ബിലാവലിന്റെ പ്രസ്താവനയെ എതിര്‍ത്ത് ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദ് രംഗത്തുവന്നു. ബിലാവല്‍ അത്തരമൊരു പ്രസ്താവന നടത്തരുതായിരുന്നു. ലോകത്തിന് മുന്നില്‍ അപമാനം വരുത്തിവെച്ച പ്രസ്താവനയാണിത്. ഹാഫിസിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെ താനും കുടുംബവും ശക്തമായി ചെറുക്കുമെന്നും ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട തല്‍ഹ സയീദ് വ്യക്തമാക്കി.

Pakistan is ready to hand over Lashkar-e-Taiba chief Hafiz Saeed and Jaish-e-Mohammed chief Masood Azhar to India, former Foreign Minister Bilawal Bhutto has said.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

SCROLL FOR NEXT