ഫോട്ടോ: എഎൻഐ 
World

ഇമ്രാന് തിരിച്ചടി; മറ്റന്നാള്‍ നിര്‍ണായകം; അവിശ്വാസപ്രമേയ വോട്ടെടുപ്പ് നേരിടണം

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻഖാനു സുപ്രീംകോടതിയിൽ തിരിച്ചടി. അവിശ്വാസപ്രമേയം വോട്ടിനിടാതെ തള്ളിയത് സുപ്രീംകോടതി റദ്ദാക്കി. ദേശീയ അസംബ്ലി പിരിച്ചുവിട്ട പ്രസിഡന്റിന്റെ ഉത്തരവും കോടതി റദ്ദാക്കി. അവിശ്വാസ പ്രമേയത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ് നടത്താനാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അഞ്ചംഗ സുപ്രീം കോടതി ബെഞ്ചിന്റേതാണു വിധി.

അഞ്ചംഗബഞ്ചാണ് വിധി പ്രസ്താവിച്ചത്. മറ്റന്നാള്‍ അവിശ്വാസപ്രമേയം വോട്ടിനിടണം. തന്റെ പാര്‍ട്ടിയിലെ വിമതരടക്കം ഇമ്രാന്‍ സര്‍ക്കാരിനെതിരെ
വോട്ട് ചെയ്യാനാണ് സാധ്യത. സഖ്യകക്ഷിയിലെ രണ്ട് പാര്‍ട്ടികള്‍ പ്രതിക്ഷത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇമ്രാന്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പായി.

അവിശ്വാസ പ്രമേയം വോട്ടിനിടാതിരുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണു സുപ്രീം കോടതി നിലപാട്. പാക്കിസ്ഥാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമർ അത്ത ഭണ്ഡ്യാലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണു നിർണായക വിധി പ്രഖ്യാപനം നടത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു