ഇമ്രാന്‍ ഖാന്‍/ഫയല്‍ 
World

അഴിമതിക്കേസ്: ഇമ്രാന്‍ ഖാന് മൂന്നു വര്‍ഷം തടവ്; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ചു വര്‍ഷം വിലക്ക്

പ്രധാനമന്ത്രിയായിരുന്ന കാലത്ത് രാജ്യത്തിനു ലഭിച്ച പാരിതോഷികങ്ങള്‍ വിറ്റെന്ന കേസിലാണ് (തോഷഖാന കേസ്) കോടതി വിധി

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന്‍ ഖാന് അഴിമതിക്കേസില്‍ മൂന്നു വര്‍ഷം തടവു ശിക്ഷ. പ്രധാനമന്ത്രിയായിരുന്ന കാലത്ത് രാജ്യത്തിനു ലഭിച്ച പാരിതോഷികങ്ങള്‍ വിറ്റെന്ന കേസിലാണ് (തോഷഖാന കേസ്) കോടതി വിധി. ഇതോടെ ഇമ്രാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ചു വര്‍ഷത്തേക്കു വിലക്കു വരും.

തടവു ശിക്ഷയ്ക്കു പുറമേ ഇമ്രാന്‍ ഒരു ലക്ഷം രൂപ പിഴ ഒടുക്കണമെന്നും അഡീഷനല്‍ ജഡ്ജി ഹൂമയൂണ്‍ ദിലാവാര്‍ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം. കോടതി വിധി വന്നതിനു പിന്നാലെ ഇമ്രാനെ അറസ്റ്റ് ചെയ്ത് ജയിലിലേക്കു മാറ്റി.

പാകിസ്ഥാന്‍ ഇലക്ഷന്‍ കമ്മിഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. നേരത്തെ ഇതേ വിഷയം ചൂണ്ടിക്കാട്ടി ഇലക്ഷന്‍ കമ്മിഷന്‍ ഇമ്രാന് അയോഗ്യത ഏര്‍പ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മിഷന്റെ കണ്ടെത്തല്‍. 

ഭരണാധികാരികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്ന പാരിതോഷികങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പാണ് തോഷഖാന.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'