ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും  എപി
World

വെള്ളി ട്രെയിന്‍, പഷ്മിന ഷാള്‍; ബൈഡനും ഭാര്യക്കും സമ്മാനങ്ങള്‍ നല്‍കി മോദി

മഹാരാഷ്ട്രയിലെ കൈത്തൊഴിലുകാരാണ് പഴയ മാതൃകയിലുള്ള തീവണ്ടി നിര്‍മിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ജോ ബൈഡന് വെള്ളിയില്‍ തീര്‍ത്ത തീവണ്ടിയുടെ മാതൃക സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രഥമ വനിത ജില്‍ ബൈഡന് പഷ്മിന ഷാളും പ്രധാനമന്ത്രി സമ്മാനിച്ചു.

മഹാരാഷ്ട്രയിലെ കൈത്തൊഴിലുകാരാണ് പഴയ മാതൃകയിലുള്ള തീവണ്ടി നിര്‍മിച്ചിരിക്കുന്നത്. തീവണ്ടിയുടെ ഒരുവശത്ത് ഡല്‍ഹി ഡെലവെയര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മറുവശത്തായി ഇന്ത്യന്‍ റെയില്‍വേയ്‌സ് എന്നും എഴുതിയിട്ടുണ്ട്. 92.5 ശതമാനവും വെള്ളികൊണ്ടാണ് ഇത് നിര്‍മിച്ചിട്ടുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിന്റെ പ്രൗഢി വിളിച്ചോതുന്നതാണ് മോദി, ജില്‍ ബൈഡന് സമ്മാനിച്ച പഷ്മിന ഷാള്‍. ക്വാഡ് നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയ നരേന്ദ്ര മോദിക്ക്, തന്റെ ജന്മനഗരമായ ഡെലവയറിലെ വസതിയില്‍ ബൈഡന്‍ ആതിഥ്യം നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

SCROLL FOR NEXT