വീടിന്റെ മച്ചിന് മുകളിലെ കൂറ്റന്‍ പെരുമ്പാമ്പ് 
World

ശബ്ദം കേട്ടുണര്‍ന്ന 73കാരി ഞെട്ടി, വീടിന്റെ മച്ചിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പ് (വീഡിയോ)

വീടിന്റെ മച്ചിന് മുകളില്‍ പതുങ്ങിയിരുന്ന കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: വീടിന്റെ മച്ചിന് മുകളില്‍ പതുങ്ങിയിരുന്ന കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. രണ്ട് മീറ്ററോളം നീളമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. 

തായ്‌ലന്‍ഡിലെ ഫെച്ചാബുനിലാണ് സംഭവം.  ഉറക്കത്തിനിടയില്‍ ശബ്ദം കേട്ടുണര്‍ന്ന 73 കാരിയായ ലെക് യോഡ്കം ആണ് മച്ചിനു മുകളില്‍ പതുങ്ങിയിരിക്കുന്ന പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസും പാമ്പുപിടുത്ത വിദഗ്ധരും ചേര്‍ന്നാണ് പാമ്പിനെ ഇവിടെ നിന്നും നീക്കം ചെയ്തത്.പൊലീസുകാരനാണ് വിദഗ്ധരുടെ സഹായത്തോടെ പാമ്പിനെ കൈകൊണ്ട് പിടിച്ചുവലിച്ച് താഴേക്കെത്തിച്ചത്.പാമ്പിനെ പിന്നീട് കാട്ടില്‍ തുറന്നുവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍