ഫയല്‍ ചിത്രം 
World

കോവിഡ് പ്രതിസന്ധി വരുമാനം കുറച്ചു; കർദിനാൾമാരുടെയും വൈദികരുടെയും അടക്കം ശമ്പളം വെട്ടിക്കുറച്ച് മാർപ്പാപ്പ 

ഏപ്രിൽ മുതൽ കർദിനാൾമാരുടെ ശമ്പളം 10 ശതമാനം വെട്ടിക്കുറയ്ക്കും

Author : സമകാലിക മലയാളം ഡെസ്ക്

വത്തിക്കാൻസിറ്റി: കോവിഡ് പ്രതിസന്ധിക്കിടെ വത്തിക്കാൻ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ട് ഫ്രാൻസിസ് മാർപാപ്പ. കർദിനാൾമാരും വൈദികരും ഉൾപ്പടെയുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു. വിവിധ വകുപ്പുകളുടെ തലവന്മാരുടെ ശമ്പളം എട്ട് ശതമാനവും മറ്റുവൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളം മൂന്ന് ശതമാനവും കുറയും.

ഏപ്രിൽ മുതൽ കർദിനാൾമാരുടെ ശമ്പളം 10 ശതമാനം വെട്ടിക്കുറയ്ക്കും. വത്തിക്കാന്റെ ഔദ്യോഗിക മാധ്യമമായ 'ദ റോമൻ ഒബ്‌സർവറി'ൽ പ്രസിദ്ധീകരിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വത്തിക്കാന്റെ സാമ്പത്തിക സ്രോതസുകൾ അടുത്തിടെയായി കുറഞ്ഞ് വരികയാണെന്നും കൊറോണ പ്രതിസന്ധി ഇത് രൂക്ഷമാക്കിയതിനാൽ തൊഴിൽ സംരക്ഷിക്കാനാണ് വേതനം കുറയ്ക്കുന്നതെന്നാണ് മാർപാപ്പ പുറത്തിറക്കിയ ഉത്തരവിലെ വിശദീകരണം.ടൂറിസം മേഖലയ്ക്കുണ്ടായ തിരിച്ചടിയാണ് വത്തിക്കാന്റെയും സാമ്പത്തിക മേഖലയെ പ്രതിസന്ധിയിലാക്കിയത്. വത്തിക്കാൻ മ്യൂസിയത്തിൽ നിന്നും മറ്റ് ടൂറിസം കേന്ദ്രങ്ങളിൽ നിന്നുമുള്ള വരുമാനം ഗണ്യമായി കുറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മിതമെന്ന് മന്ത്രി പറഞ്ഞത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍; മൂന്നുപേരുടെ നിലഗുരുതരം; നാളെ പുഴയിലും തിരച്ചില്‍ നടത്തും: മുഖ്യമന്ത്രി

'കെ കരുണാകരന്‍ മെമ്മോറിയല്‍'; തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് പേരിട്ട് ഉത്തരവിറക്കി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ പുതിയ അഭിഭാഷക സംഘം; രമേശ് ബാബു സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍

'ദുരന്തത്തിലേക്ക് നയിച്ചത് അശാസ്ത്രീയമായ നിര്‍മാണം; ഈ അപകടത്തിന്റെ പേരില്‍ വയനാടിന്റെ സ്വപ്നപദ്ധതി ഉപേക്ഷിക്കരുത്'