കുട്ടികള്‍ വരച്ച ചിത്രങ്ങള്‍  എക്‌സ്‌
World

'പ്രിയപ്പെട്ട പോപ്പ് വേഗം സുഖം പ്രാപിക്കട്ടെ, എനിക്ക് നിങ്ങളെ കെട്ടിപ്പിടിക്കണം'; മാര്‍പാപ്പയ്ക്ക് സ്‌കൂള്‍ കുട്ടികളുടെ ഗെറ്റ് വെല്‍ കാര്‍ഡുകള്‍

പോപ്പ് പെണ്‍കുട്ടിയുടെ നേരെ കൈ നീട്ടുന്ന ചിത്രം ഉള്‍പ്പെടെയാണ് കുറിപ്പ്. ഞാന്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു. നിങ്ങള്‍ ഉടന്‍ ആശുപത്രിയില്‍നിന്ന് പുറത്തുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു മറ്റൊരു കത്തില്‍ ഒരു കുഞ്ഞ് എഴുതി.

Author : സമകാലിക മലയാളം ഡെസ്ക്

വത്തിക്കാന്‍: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ വേഗത്തില്‍ സുഖപ്പെടണമെന്ന ഗെറ്റ് വെല്‍ കാര്‍ഡുകളുമായി സ്‌കൂള്‍ കുട്ടികള്‍. കാര്‍ഡുകളെല്ലാം മാര്‍പാപ്പ സ്വീകരിച്ചു. പരിശുദ്ധ പിതാവ് വേഗം സുഖം പ്രാപിക്കട്ടെയെന്നും സ്‌നേഹത്തിന്റേയും ശാന്തിയുടേയും ആശംസ അറിക്കുന്നതായും കുട്ടികള്‍ അയച്ച കാര്‍ഡുകളില്‍ പറയുന്നു.

കുട്ടികള്‍ വരച്ച ചിത്രങ്ങള്‍

പ്രിയപ്പെട്ട പോപ്പ്, നിങ്ങള്‍ വേഗം സുഖം പ്രാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ എനിക്ക് നിങ്ങളെ കെട്ടിപ്പിടിക്കാന്‍ കഴിയും. ഞാന്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു. ഒരു കൊച്ചു പെണ്‍കുട്ടി അയച്ച കാര്‍ഡിലെ വരികള്‍ ഇങ്ങനെയായിരുന്നു. പോപ്പ് പെണ്‍കുട്ടിയുടെ നേരെ കൈ നീട്ടുന്ന ചിത്രം ഉള്‍പ്പെടെയാണ് കുറിപ്പ്. ഞാന്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു. നിങ്ങള്‍ ഉടന്‍ ആശുപത്രിയില്‍നിന്ന് പുറത്തുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു മറ്റൊരു കത്തില്‍ ഒരു കുഞ്ഞ് എഴുതി.

കുട്ടികള്‍ വരച്ച ചിത്രങ്ങള്‍

വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെ ചിത്രവും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ മാര്‍പാപ്പ തുറക്കുന്നതിന്റെ ത്രീഡി ചിത്രങ്ങളുമൊക്കെ ആശംസാ കാര്‍ഡുകളിലുണ്ട്. മാര്‍പാപ്പയുടെ നില ഗുരുതരമാണെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്. അദ്ദേഹം കഴിഞ്ഞ ദിവസത്തേക്കാള്‍ ക്ഷീണിതനാണെന്നും ശ്വാസതടസം നേരിടുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ഡോക്ടര്‍മാര്‍ പറഞ്ഞു. ബ്രോങ്കൈറ്റിസ് അണുബാധയെത്തുടര്‍ന്ന് ഫെബ്രുവരി 14നാണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം അഞ്ചായി; ഇനി കണ്ടെത്താനുള്ളത് മൂന്നുപേരെ

വിദ്യാര്‍ഥികളോട് ചരടും ലോക്കറ്റും അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് അറബി അധ്യാപകന്‍; അന്വേഷണത്തിന് ഉത്തരവ്

എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് 3 യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

ശക്തമായി തിരിച്ചുവന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു; രൂപയ്ക്ക് നഷ്ടം