പിടിഐ ചിത്രം 
World

​ഗർഭിണിയായ പൊലീസ് ഉദ്യോ​ഗസ്ഥയെ മക്കളുടെ മുന്നിലിട്ട് കൊലപ്പെടുത്തി, മുഖം വികൃതമാക്കി; താലിബാൻ ക്രൂരത

വീട്ടിൽ കയറി കുട്ടികളുടെ മുന്നിലിട്ട് വെടിവെച്ചു കൊല്ലുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാബൂൾ; അഫ്​ഗാനിസ്ഥാനിൽ ​ഗർഭിണിയായ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ ക്രൂരമായി കൊലപ്പെടുത്തി താലിബാൻ. ഖോർ പ്രവിശ്യയിൽ ഓഫീസറായിരുന്ന ബാനു നെഗർ ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറി കുട്ടികളുടെ മുന്നിലിട്ട് വെടിവെച്ചു കൊല്ലുകയായിരുന്നു. ഇവർ എട്ടു മാസം ​ഗർഭിണിയായിരുന്നു. കൊലപ്പെടുത്തിയ ശേഷം  മുഖം വികൃതമാക്കിയെന്നും ബന്ധുക്കൾ പറയുന്നു.

അധികാരം പിടിച്ചെടുത്തതിന് പിന്നാലെ താലിബാൻ പകവീട്ടുമെന്ന തരത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ആരോടും പകവീട്ടില്ലെന്നായിരുന്നു താലിബാൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ രാജ്യത്ത് ക്രൂരമായ വേട്ടയാടലുകൾ ആരംഭിച്ചു കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ഓഗസ്റ്റ് 15ന് കാബൂള്‍ പിടിച്ചടക്കിയെങ്കിലും സര്‍ക്കാര്‍ രൂപീകരണം നീളുകയാണ്.  കഴിഞ്ഞ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും നടന്നില്ല അതിനിടെ. പഞ്ച്ഷീറില്‍ താലിബാനും വടക്കന്‍ സഖ്യവും പോരാട്ടം തുടരുന്നതായാണ് റിപ്പോർട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു